സെന്റ് മേരീസ് എൽ പി എസ് തീക്കോയി/അക്ഷരവൃക്ഷം/കൊറോണ - പ്രതിരോധ നടപടികൾ

22:43, 26 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Jayasankarkb (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ - പ്രതിരോധ നടപടികൾ

കഴിഞ്ഞ ഡിസംബർ അവസാനത്തോടെ ചൈനയിലെ വുഹാനിൽ പടർന്നുപിടിച്ച നോവൽ കൊറോണ വൈറസ് മൂന്നുമാസത്തിനകം ലോകത്തിലെ എൺപതിലധികം രാജ്യങ്ങളിലേക്ക് വ്യാപിച്ചുകഴിഞ്ഞു. നിലവിൽ ഒരു ലക്ഷത്തിലധികം പേരിൽ വ്യാപിച്ച രോഗം ജീവനെടുത്തവരുടെ എണ്ണം നാലായിരം കടന്നു. കോവിഡ്-19 എന്ന് ലോകാരോഗ്യസംഘടന പേരിട്ട ഈ നോവൽ കൊറോണ വൈറസ് ഏറ്റവും കൂടുതൽ ആളുകളുടെ ജീവനെടുത്തത് ചൈനയിലാണ്. ഇറ്റലിയിലും ഇറാനിലുമൊക്കെ മരണസംഖ്യ ഉയരുകയാണ്. ഇന്ത്യയിലും രോഗബാധിതരുടെ എണ്ണം കൂടുന്നുണ്ട്. ഈ സമയത്ത് ആശങ്ക അല്ല വേണ്ടത്. പ്രതിരോധവും ജാഗ്രതയുമാണ്. അതിനാൽ തന്നെ നമുക്ക് പിന്തുടരാൻ വളരെ ലളിതമായ നിർദ്ദേശങ്ങളാണ് ആരോഗ്യവകുപ്പും വിദഗ്ദ്ധരും കൈമാറുന്നത് പോലും. വൈറസ് ബാധ ഉണ്ടാകാതിരിക്കാനും പൂർണ്ണ ആരോഗ്യത്തോടെയിരിക്കാനുമായി സാധാരണ ചെയ്യുന്ന കാര്യങ്ങൾ അല്പം ശ്രദ്ധയോടെ ചെയ്യുക. അതായത് നിങ്ങൾ ദിവസവും ചെയ്യുന്ന കാര്യങ്ങൾ അതേപടി മാറ്റമില്ലാതെ പിന്തുടരുക.

പകർച്ചവ്യാധി പടരാതിരിക്കാനായി നിത്യജീവിതത്തിൽ നാം പരിശീലിച്ച സാധാരണ കാര്യങ്ങൾ കൂടുതൽ ശ്രദ്ധയോടെ ചെയ്താൽ മതിയെന്ന് പറയുമ്പോൾ അതിൽ അൽപം കാര്യം ഇല്ലാതില്ല. നിങ്ങളുടെ കൈകൾ എല്ലായ്പ്പോഴും വൃത്തിയായി കഴുകുന്നത് വഴിയും, ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും വായയും മൂക്കും പൊത്തി പിടിക്കുന്നത് വഴിയും. ശാരീരികമായി ഉണ്ടാകുന്ന മാറ്റങ്ങളിൽ അൽപം കൂടി ശ്രദ്ധ നൽകുന്നതും വഴിയും ഈ വൈറസിൻ്റെ സാധ്യതകളെ നമുക്ക് തിരിച്ചറിയാനും പ്രതിരോധിക്കാനും സാധിക്കും. ഇവ തന്നെയാണ് നിങ്ങൾക്ക് പ്രതിരോധത്തിനായി ചെയ്യാൻ കഴിയുന്ന ഏറ്റവും മികച്ച കാര്യങ്ങളും. ചില കൊറോണ വൈറസുകളുടെ ആദ്യ ലക്ഷണമായി ജലദോഷം അനുഭവപ്പെടാം. ഈ കാലയളവിൽ ഇൻഫ്ലുവൻസയും പിടിപെടുന്നതിൽ ഭയക്കേണ്ട കാര്യമില്ല എങ്കിൽ തന്നെയും കൊറോണ വൈറസിൻ്റെ സാധ്യതകളെ നമ്മൾ കണക്കിലെടുക്കേണ്ടതുണ്ട്. ഇവയോടൊപ്പം ചുമ, പനി എന്നിവയുൾപ്പെടെയുള്ള ലക്ഷണങ്ങൾ കൂടി വരും ദിവസങ്ങളിൽ ഉണ്ടാകുമെന്നാണ് ശാസ്ത്രജ്ഞർക്ക് ഇതുവരെ പറയാൻ കഴിയുന്നത്. ഈ വൈറസുകൾ മറ്റൊരാളിലേക്ക് പ്രധാനമായും ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും ഉണ്ടാവുന്ന സ്രവങ്ങളിലൂടെയും വ്യക്തികളുമായുള്ള അടുത്ത സമ്പർക്കം വഴിയുമെല്ലാം പടരുന്നു.

ഈ കാരണങ്ങളാൽ തന്നെ, ഒരു സാധാരണ ഇൻഫ്ലുവൻസ കണ്ടു തുടങ്ങുമ്പോൾ തന്നെ അനുസൃതമായ പ്രതിരോധ നടപടികൾ തിരഞ്ഞെടുക്കാൻ വിദഗ്ധർ ശുപാർശ ചെയ്യുന്നു. സംരക്ഷണ മാസ്കുകൾ ധരിക്കാനോ കൊറോണ വൈറസിനെതിരെ പ്രതിരോധിക്കാനായി നാടകീയമായ നടപടികൾ സ്വീകരിക്കാനോ ഒന്നും തന്നെ ആരും ആവശ്യപ്പെടുന്നില്ല. വ്യക്തിശുചിത്വം പാലിക്കുന്നതാണ് ഇതിനെപ്രതിരോധിക്കാനുള്ള മികച്ച പോംവഴി. മികച്ച രീതിയിലുള്ള കൈ കഴുകൽ പ്രക്രിയ ഏറ്റവും അത്യാവശ്യമാണ്. ഇത് നമ്മെ കൂടുതൽ ആരോഗ്യത്തോടെയിരിക്കാനും ആരോഗ്യകരമായ ഭക്ഷണം കഴിക്കാനും സഹായിക്കും. വിദഗ്ധർ പറയുന്നത് നമ്മൾ ദൈനംദിന ജീവിതത്തിൽ നിസ്സാരമായി കാണുന്ന കാര്യങ്ങൾ ഈ അവസരത്തിൽ വലിയ മാറ്റങ്ങൾക്ക് വഴിയൊരുക്കും എന്നാണ്. വൈറസ് നമ്മെ ബാധിക്കുമോ ഇല്ലയോ എന്നത് പ്രശ്നമല്ല. പ്രതിസന്ധിയുടെ ഈ നാളുകളിൽ പതിവ് കാര്യങ്ങൾ കൃത്യമായി പ്രവർത്തിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്തുകയാണ് ചെയ്യേണ്ടത്. ഈ പുതിയ വൈറസിന് ഇതുവരെ വാക്സിനോ പ്രതിരോധ മരുന്നുകളോ കണ്ടെത്തിയിട്ടില്ല. ഇൻഫ്ലുവൻസ വരാനുള്ള സാധ്യത കൊറോണയേക്കാൾ ഉയർന്നതാണ് എന്ന സാഹചര്യത്തിൽ, ഇത് കൊറോണ അല്ലെന്ന് ഉറപ്പു വരുത്താനായി കോറോണ വൈറസ് പ്രചരിക്കുന്നിടത്തോളം കാലം ഫ്ലൂ ഉണ്ടാകുമ്പോൾ തന്നെ ഓരോ ആളുകളും ഇൻഫ്ലുവൻസയ്‌ക്ക് എതിരെയുള്ള പ്രതിരോധ നടപടികൾ എടുക്കണമെന്ന് വിദഗ്ദ്ധർ ശുപാർശ ചെയ്യുന്നു.

കാർത്തിക്ക് നിബു
4 B സെന്റ് മേരീസ് എൽ.പി.സ്കൂൾ തീക്കോയി
ഈരാറ്റുപേട്ട ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - ലേഖനം