കോൺകോട് ഇ എച്ച് എസ് ചിറമനേങ്ങാട്/അക്ഷരവൃക്ഷം/കൊവിഡ് എനിക്ക് തന്ന അനുഭവങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
16:58, 26 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Binithanoushad (സംവാദം | സംഭാവനകൾ) ('ലോ ക്‌ ഡൗൺ എനിക്ക് തന്ന അനുഭവങ്ങൾ.... 10/03/2020.സമയം ഉ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ലോ ക്‌ ഡൗൺ എനിക്ക് തന്ന അനുഭവങ്ങൾ....

10/03/2020.സമയം ഉച്ചതിരിഞ്ഞിരിക്കുന്നൂ പരീക്ഷയുടെ ഇടയിലുള്ള ഒരവധി ദിനമായിരുന്നു അത്.അടുത്തവീട്ടിലെ മൂന്നാം ക്ലാസ്സിൽ പഠിക്കുന്ന അജയ് സൂര്യ എന്ന എന്റെ അയൽവാസി ഓടികിതച്ച് വന്നു കൊണ്ട് പറഞ്ഞു.ഇനി മുതൽ സ്കൂൾ ഇല്ല.പരീക്ഷയും ഇല്ല.മുഖ്യമന്ത്രി വാർത്തയിൽ പറഞ്ഞതാണെന്നഉം പറഞ്ഞു. എനിക്ക് തുള്ളിച്ചാടാൻ തോന്നി.വീടിനുള്ളിൽ ഞാനും എന്റെ താത്ത യും ശരിക്കും ലോക്കായി.ഇനിയൊരിക്കലും എനിക്കെന്റെ മിസ്സിന്റെ ക്ലാസ്സിൽ ഇരിക്കാനും കൂട്ടുകാരുമൊത്ത് കളിക്കാനും കഴിയില്ല എന്നത് എനിക്ക് ഒരുപാട് സങ്കടം തോന്നി.എന്റെ മിസ്സിന് നൽകാൻ കരുതിയ സമ്മാനം കൊടുക്കാൻ കഴിയാത്തതിൽ എനിക്ക് വിഷമമുണ്ട്.ഈ ല്ലോക് ഡൗൺ കാലം ഞങ്ങൾ ശരിക്ക് മനസ്സിലാക്കിയത് നമ്മൾ മറ്റുള്ളവരോട് കാണിക്കുന്ന സ്നേഹവും സാന്ത്വനവൂം മര്യാദയും കടമകളുമെമെല്ലാം ആരുമില്ലാത്ത സമയത്ത് നമ്മെ തേടിയെത്തും സഹായമായിട്ടും സാന്ത്വനമായി ട്ടും.ഗൾഫിൽ പോയി തിരികെ വരാൻ പറ്റാത്ത എന്റെ ഉപ്പച്ചിക്ക്‌വേണ്ടി 5 നേരവും ഞൻ പ്രാർത്തിക്കാർ ഉണ്ട്.കൂടെ ഒരുപാട് പേർക്ക് വേണ്ടി ഞൻ അല്ലാഹുവിനോട് ദു ആ ചെയ്യാറുണ്ട്. ജീവിതത്തിൽ ഒരുപാട് ബുദ്ധിമുട്ടുകളും വിഷമങ്ങളും സഹിക്കേണ്ടി വന്ന നിമിഷങ്ങളായിരുന്നു.ലോക് ഡൗണിൽ മറ്റുള്ളവരുടെ സാന്ത്വനവും സഹായവും ഞങ്ങൾക്ക് മറക്കാൻ കഴിയാത്ത ത് ആയിരുന്നൂ. സർവേശരൻ ഞങ്ങൾക്കും നിങ്ങൾക്കും കോവിഡ് -19 എന്ന ഈ മഹാമാരിയിൽ നിന്നും കരകയറാൻ തുണക്കട്ടെ എന്ന് ആത്മാർഥമായി പ്രർഥിച്ച് കൊണ്ട് ,നമ്മൾ ജീവിച്ച നല്ല നാളുകൾ തിരികെ കിട്ടാൻ നമുക്ക് പ്രാർത്ഥിക്കാം.🙏 MUHAMMAD HAYAZ.OS 1A CONCORD ENGLISH HIGHER SECONDARY SCHOOL. CHIRAMANENGAD.