(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കോവിഡ് 19
കൊറോണ എന്ന മഹാമാരി ഈ ലോകം മുഴുവനും വ്യാപിക്കുകയാണ്. ഈ മഹാമാരിയെ തരണം ചെയ്യാൻ മരുന്ന് കണ്ടുപിടിച്ചിട്ടില്ല . പ്രതിരോധമാണ് ഇതിനെ തരണം ചെയ്യാൻ കഴിയുന്നത്. രോഗം വന്നിട്ട് ചികിത്സിക്കുന്നതിനേക്കാൾ നല്ലത് രോഗം വരുന്നതിനു മുൻപേ തയ്യാറെടുക്കുന്നതാണ് കൈകാലുകൾ, മുഖം , ഇടയ്ക്കിടെ വൃത്തിയായി കഴുകുക. ഗവൺമെന്റ് നൽകുന്ന നിർദ്ദേശമനുസരിച്ച് വീട്ടിൽ ഇരിക്കുക മറ്റുള്ളവരുമായി സമ്പർക്കത്തിലാകാതെ പരമാവധി അകലത്തിൽ ഇരിക്കുക. തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തൂവാല ഉപയോഗിക്കുക. മാസ്ക് നിർബന്ധമായും ഉപയോഗിക്കുക. ആരോടും അധികം സമ്പർക്കം പാടില്ല. ഏതെങ്കിലും രോഗം വന്നാൽ സ്വയം ചികിത്സിക്കാതെ വൈദ്യസഹായം തേടുക. ആരോഗ്യ പ്രവർത്തകരുമായി കൂടിയാലോചിക്കുക. ഞാൻ കാരണം ആർക്കും രോഗം വരരുത് എന്ന് ചിന്തിച്ച് രോഗം പടരാതെ കാത്തുസൂക്ഷിക്കുക. അത് നമ്മുടെ ഓരോരുത്തരുടെയും ഉത്തരവാദിത്വമാണ് നമുക്കൊരുമിച്ച് ഒറ്റക്കെട്ടായി കൊറോണയെ നേരിടാം പൊരുതി ജയിക്കാം.
രാഹുൽ
5 A ജി.യു.പി.എസ് ചെറായി ചാവക്കാട് ഉപജില്ല തൃശ്ശൂർ അക്ഷരവൃക്ഷം പദ്ധതി, 2020 ലേഖനം
സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - ലേഖനം