കൊറോണയെന്ന മഹാമാരി അകറ്റണം അകറ്റണം നമ്മളീ കൊറോണയെ ലോകമാകെ പന്തലിച്ചു ഭീതിയിലാക്കി ജനങ്ങളെ ഭയപ്പെടാതെ ധൈര്യമായി ചെറുത്തിടാം കൊറോണയെ വീട്ടിലിരുന്നു സുരക്ഷിതമായി മാസ്ക് കൊണ്ടു മുഖം മറച്ച് അണുവിനെ തുരത്തിടാ കൈകഴുകി കൈതൊടാതെ പടരാതെ നോക്കിടാം കരുതലോടെ നീങ്ങിടാം വൃത്തിയോടെ കഴിഞ്ഞിടാം കൂട്ടമായി നിന്നിടാതെ ഒറ്റയായി നിന്നിടാം രക്ഷകരായി കൂടെയുണ്ട് പുഞ്ചിരികൾ മായിടാതെ നമ്മുടെ തൻ മാലാഖമാർ കൊഴിഞ്ഞു വീണ ഓരോ ജീവനും ഓർക്കുക നാം ഒരുമയോടെ നിന്നിടാം കൊറോണയെ തുരത്തിടാം
സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - കവിത