മോഡൽ റെസിഡൻഷ്യൽ സ്ക്കൂൾ, പത്തനംതിട്ട

Schoolwiki സംരംഭത്തിൽ നിന്ന്
17:09, 16 മാർച്ച് 2010-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mrspta (സംവാദം | സംഭാവനകൾ)
മോഡൽ റെസിഡൻഷ്യൽ സ്ക്കൂൾ, പത്തനംതിട്ട
വിലാസം
വടശ്ശേരിക്കര
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
16-03-2010Mrspta



MODEL RESIDENTIAL SCHOOL PATHANAMTHIITA

THIS IS FOR SC,/ ST STUDENTS .

== ചരിത്രം == മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂള്‍, പത്തനംതിട്ട, വടശ്ശേരിക്കര

പട്ടികവര്‍ഗ്ഗ വികസനവകുപ്പിന്റെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന G.M.R.H.S.S , പത്തനംതിട്ട ജില്ലയില്‍ വടശ്ശേരിക്കര ഗ്രാമപഞ്ചായത്തില്‍ ബൗണ്ടറിയില്‍ സ്ഥിതിചെയ്യുന്നു. V -ാം ക്ലാസ്സ് മുതല്‍ +2 വരെയുള്ള 181 കുട്ടികളാണ് ഇവിടെ താമസിച്ച് പഠിക്കുന്നത്. V- -ാം ക്ലാസ്സിലേക്ക് സംസ്ഥാന തലത്തില്‍ നടത്തുന്ന പ്രവേ ശന രീക്ഷ വിജയിക്കുന്ന 35 കുട്ടികളാണ് M.R.S ല്‍ പ്രവേശിപ്പിക്കു ന്നത്. 19-13-3 എന്നീ ക്രമത്തില്‍ പട്ടിക വര്‍ഗ്ഗം, പട്ടിക ജാതി, മറ്റ് സമുദായം എന്നീ അനുപാതത്തില്‍ കുട്ടികളെ തെരെഞ്ഞെടുക്കുന്നു.

ഭൗതികസാഹചര്യങ്ങള്‍

സാമാന്യം മെച്ചപ്പെട്ട ഭൗതിക സൗകര്യങ്ങള്‍ ഈ സ്കൂളിനുണ്ട്. 8 ഏക്കറോളം സ്ഥലവും കെട്ടിടങ്ങളും സ്വന്തമായുണ്ട്. കുട്ടികളുടെ താമസ സൗകര്യങ്ങള്‍ നല്ല നനിലയില്‍ നടന്നുവരുന്നുണ്ട്.

പാഠ്യതര പ്രവര്‍ത്തനങ്ങള്‍

ലാബ്, ലൈബ്രറി സൗകര്യങ്ങളും കായിക കലാ പ്രവര്‍ത്തനങ്ങളും ഈ സ്കൂളിലുണ്ടെങ്കിലും അത് മെച്ചപ്പെ ടുത്തുകയും വിപുലീകരിക്കേണ്ടതുമുണ്ട്. കായികക്ഷമതയില്‍ ഈ സ്കൂളിലെ കുട്ടികളാണ് ജില്ലാതലത്തില്‍ 1-ാം സ്ഥാനത്ത് എത്തിയത്. ജില്ലാ, സംസ്ഥാനതല കായിക മത്സരങ്ങളില്‍ ഈ സ്കൂളിലെ കുട്ടികള്‍ പങ്കെടുക്കു ന്നുണ്ട്. കായിക പ്രവര്‍ത്തനങ്ങള്‍ കോര്‍ട്ട്, ലാബ്, ലൈബ്രറി സൗകര്യങ്ങള്‍ എന്നിവ മെച്ചപ്പെടു ത്തുന്നതിന് വേണ്ട ശുപാര്‍ശകള്‍ പട്ടിക വര്‍ഗ്ഗ വികസന ഡയറക്ടര്‍ക്ക് സമര്‍പ്പിച്ചിട്ടുണ്ട്. 8 ഏക്കറോളം വരുന്ന സ്കൂള്‍ വക സ്ഥലം കല്ലും മുള്ളും നിറഞ്ഞിരിക്കുകയാണ്. ഇതില്‍ മൂന്നു ഭാഗം കൃഷിയോഗ്യമാക്കി വാഴ,പച്ചക്കറി എന്നിവ കൃഷി ചെയ്തിട്ടുണ്ട്. ബാക്കി സ്ഥലം കൂടി തൊഴിലുറപ്പ് പദ്ധതിയില്‍പ്പെടുത്തി കൃഷിയോഗ്യമാക്കുന്നതിന് ഗ്രാമ പഞ്ചായത്തുമായി ബന്ധപ്പെട്ടിട്ടുണ്ട്. സ്കൂളില്‍ സയന്‍സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ഒരു സോപ്പുനിര്‍മ്മാണ യൂണിറ്റ് പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. കുട്ടികള്‍ക്ക് ആവശ്യമായ കുളിസോപ്പ് ഇതുമൂലം നിര്‍മ്മിക്കുവാന്‍ കഴിയുന്നുണ്ട്.

സ്കൂള്‍ നടത്തിപ്പ്

സ്കൂളിന്റെയും ഹോസ്റ്റലിന്റേയും ഭരണപരമായ നടത്തിപ്പും ഭൗതിക സൗകര്യങ്ങള്‍ ഒരുക്കുന്നതും പട്ടികവര്‍ഗ്ഗ വികസന വകുപ്പാണ്. അക്കാദമിക് കാര്യങ്ങള്‍ക്ക് പൊതു വിദ്യാഭ്യാസ വകുപ്പ് മേല്‍നോട്ടം വഹിക്കുന്നു. അദ്ധ്യാപകരെ വിദ്യാഭ്യാസവകുപ്പും മറ്റ് ജീവനക്കാരെ പട്ടികവര്‍ഗ്ഗ വികസനവകുപ്പും നിയമിക്കുന്നു. മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളുകളുടെ നടത്തിപ്പിനായി 1996 ല്‍ കേരള പട്ടികജാതി പട്ടിക വര്‍ഗ്ഗ എഡ്യുക്കേഷനല്‍ സൊസൈറ്റി രൂപീകരിക്കുകയു​ണ്ടായി. അതിന്‍ പ്രകാരം സ്കൂളുകളുടെ ഭരണം നിയന്ത്രിക്കുന്നത് സംസ്ഥാനതലത്തില്‍ പട്ടികജാതി പട്ടിക വര്‍ഗ്ഗ പ്രിന്‍സിപ്പല്‍ സെക്രട്ടറി അദ്ധ്യക്ഷനായ ഒരു ഗവേണിംഗ് ബോഡിയും, ജില്ലാതലത്തില്‍ ജില്ലാ കളക്ടര്‍ അദ്ധ്യക്ഷനായുള്ള ഒരു എക്സിക്യൂട്ടീവ് കമ്മറ്റിയുമാണ്. കൂടാതെ M.R.S ന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ട മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കുവാന്‍ ബഹു.M.L.A യുടെ അദ്ധ്യക്ഷതയില്‍ എം.ആര്‍.എസ്സും ഉപദേശകസമിതിയും രൂപീകരിച്ചിട്ടുണ്ട്.

മുന്‍ ഹെഡ്മാസ്റ്റര്‍മാര്‍

ശ്രീമതി. ഏലിയാമ്മ
ശ്രീമതി. ശാന്തമ്മ
ശ്രീമതി.തങ്കമണി
ശ്രീമതി.രാധാദേവി

സ്ക്കൂള്‍ ഹോസ്റ്റല്‍'