11:16, 26 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ajamalne(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= തെറ്റ് | color= 5 }} <center> <poem> എങ്ങോട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
എങ്ങോട്ട് പോകാൻ
അഭയത്തുരുത്തുകൾ
എല്ലാം ഇടിച്ചു നിരപ്പാക്കിയില്ലയോ?
ഓടുന്ന പാതയിൽ എല്ലാം നീ തന്നെ കാരമുള്ളിട്ട് കനപ്പിച്ചതല്ലയോ
കാളകൂടത്തിൻ വിഷം വിതച്ചു തന്നു നീ
നാടും നഗരവും
വെട്ടിപ്പിടിച്ച നാൾ
ആരോരുമില്ലാതെ കാട്ടിൽ
കിടന്നോരു പാരിജാതത്തിൻ
പുഴു തിന്ന കൊമ്പു ഞാൻ
എങ്കിലും എൻ്റെ തളിരില താണ്ടി ഞാൻ
നിൻ്റെ വിയർപ്പിനെ മെല്ലെയൊന്നു
മാറ്റിടാം