ജി.എൽ.പി.എസ്.കൊടുമുണ്ട/അക്ഷരവൃക്ഷം/വൃത്തി

Schoolwiki സംരംഭത്തിൽ നിന്ന്
08:42, 26 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Padmakumar g (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
വൃത്തി

 
മോനേ നന്ദൂ......
അമ്മയുടെ ഉച്ചത്തിലുള്ള വിളി കേട്ടാണ് നന്ദു ഉറക്കത്തിൽ നിന്ന് ഉണർന്നത്.
എന്താ അമ്മേ.....
നന്ദു പാതി ഉറക്കത്തിൽ ചോദിച്ചു.
എന്താ മോനേ ഈ മുറിയെല്ലാം ആകെ അലങ്കോലമാക്കി വെച്ചിരിക്കുന്നത്?
ഈ അമ്മക്കെന്താ ഉറങ്ങാനും സമ്മതിക്കൂല.എവിടെം പോണ്ടലോ.പിന്നെന്താ?ഉറക്കം
മുറിഞ്ഞ ദേഷ്യത്തിൽ നന്ദു പിറുപിറുത്തു.
ഞാൻപറയുന്നതാണോ കുറ്റം.നീ നിൻറെ പുസ്തകങ്ങളും ഡ്രസ്സുകളും കളിപ്പാട്ടങ്ങളും
ഒക്കെ വാരി വിതറീട്ടല്ലേ ഇട്ടിരിക്കണത്.നീ നിൻറെ ഏട്ടൻറെ മുറിയോന്ന് പോയി നോക്ക്.
എന്ത് വൃത്തിയായിട്ടാ അവൻ അവൻറെ മുറി വെച്ചിരിക്കുന്നത്.നിന്നെക്കാൾ മൂന്ന് വയ
സ്സല്ലേ അവന് കൂടുള്ളൂ.
 എന്നാ അമ്മ കണ്ടോ ഞാൻ എൻറെ മുറി ഏട്ടൻറെ മുറിയെക്കാൾ ഭംഗിയാക്കും.അങ്ങനെ
രണ്ടു ദിവസം കഴിഞ്ഞു.നന്ദുവിൻറെ മുറി അടിച്ചുവാരാൻ ചെന്ന അമ്മ അത്ഭുതപ്പെട്ടു.
എല്ലാ സാധനങ്ങളും നല്ല ഭംഗിയായി അടുക്കിവെച്ചിരിക്കുന്നു.ഏട്ടൻറെ മുറിയെക്കാൾ
ഭംഗിയായി.
    സന്തോഷമായി മോനേ അമ്മക്ക്.ഇങ്ങനെ വേണം കുട്ടികൾ.അമ്മ അച്ഛനോട് ഒരു
സമ്മാനം മേടിച്ച് തരാൻ പറയാം.ചെറുപ്പം മുതൽക്കേ നമ്മൾക്ക് ജീവിതത്തിന് ഒരു
അടുക്കും ചിട്ടയും വേണം.വലുതാകുമ്പോൾ അത് നമുക്ക് ഒരുപാട് ഉപകാരപ്പെടും.
ശരിഅമ്മേ,അങ്ങനെ അന്നുമുതൽ നന്ദു തൻറെ മുറി മാത്രമല്ല വീടിൻറെ അകവുംപുറവും
വൃത്തിയാക്കാൻ അമ്മയെ സഹായിക്കാൻ തുടങ്ങി.


മുഹമ്മദ് ഹാത്തിബ് കെ
3 B ജി.എൽ.പി.എസ്.കൊടുമുണ്ട
പട്ടാമ്പി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - കഥ