ആരോടു ചൊല്ലീമീയാരോടു ചൊല്ലും മണ്ണിന്റെ മക്കടെ സങ്കടങ്ങൾ ആരിതു കേൾക്കും ആരിതു കേൾക്കും മണ്ണിന്റെ മക്കടെ നൊമ്പരങ്ങൾ മനുഷ്യജന്മത്തിനഹന്ത കൊടുകുത്തി വാഴുന്നു മണ്ണിന്റെ അധിപരായി സ്വയം ചെങ്കോലണിയുന്നു ഭൂമി താളം പിഴച്ചുകൊണ്ടോടിടുന്നു ദിനരാത്രങ്ങൾ എത്രയോ കഴിഞ്ഞീട്ടും സഹസ്രാബ‍്ദങ്ങൾ പിറന്നിട്ടും മർത്ത്യന്റെ ആർത്തിക്ക് വിരാമമില്ല ഞെരിഞ്ഞമരുന്നു ജീവജാല- ങ്ങളും പുല്ലും പുഴുവും പറവയുമാകിലും ഞങ്ങളും മണ്ണിന്റെ മക്കളല്ലേ മണ്ണിലിറങ്ങാനും മണ്ണിൽ വസിക്കാനും ഞങ്ങൾക്കും വേണ്ടേ അവസരങ്ങൾ
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - കവിത