ജി.എൽ.പി.സ്കൂൾ പരിയാപുരം/അക്ഷരവൃക്ഷം/കൊറോണ ;ചിന്തകൾ പാഠങ്ങൾ

23:40, 25 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Lalkpza (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ ചിന്തകൾ പാഠങ്ങൾ

അകലം തീർത്തൊരു ദുരന്തകാലം
ബന്ധങ്ങൾ പലതും അകലം പാലിച്ചെങ്കിലും
കബന്ധങ്ങൾ ചേർത്തുനിർത്താൻ നമ്മെ പഠിപ്പിച്ചു.
ആധികൾ വ്യാധികൾ വരിഞ്ഞുമുറുകിയപ്പോൾ ആധിക്യം പലർക്കും തുണയായി .
എങ്കിലും എന്നെ പോൽ ദരിദ്ര നാരായണൻ മാർ ആർദ്രതക്ക് വേണ്ടി കാത്തിരിപ്പായി. മതവും ജാതിയും വർഗവും വർണ്ണവും അടിസ്ഥാനപ്പെടുത്തിയ വാണിജ്യ മനുഷ്യത്വം.
മാറ്റമില്ലാ മനതലമെങ്കിൽ ഇതും ദുരന്തങ്ങളിൽ ഒന്ന് മാത്രം.
ദുരന്ത നിയന്ത്രണങ്ങൾ ചിന്തയിലും ചുറ്റുപാടിലും ശീലിച്ചില്ലായെങ്കിൽ
ദുർ വ്യയം ദുരിതത്തിലേക്കുള്ള ദൂരം കുറച്ചു കൊണ്ടേയിരിക്കും.
ആ ക്ഷേപങ്ങൾ അളവില്ലാതെ അജ്ഞതയാലും അഹന്തയാലും പരിമിതിയില്ലാതെ.
തുടരുന്നുണ്ട് എങ്കിലും നിസ്സഹായത സമ്മതിക്കാൻ ഞാൻ ഒരുക്കമല്ല.
എന്നെ കുറിച്ചുള്ള നിഗമനങ്ങൾ നിമിഷങ്ങൾ കൊണ്ട് മാറിമറിഞ്ഞാലും
പല പാഠങ്ങളും ഞാൻ നിങ്ങളെ പഠിപ്പിച്ച് കൊണ്ടേയിരിക്കും.
ഇനിയും മണ്ണും മനസ്സും മറ്റുള്ളവർക്കും അനുഭവിക്കാനുള്ള മനസ്സില്ലായെങ്കിൽ
മാറ്റം വരുവോളം ഞാൻ എണ്ണിക്കിഴിച്ചു കൊണ്ടേ ഇരിക്കും എനിക്ക് മതിയാകുവോളം അല്ലങ്കിൽ നിനക്ക് മതിയാകുവോളം........

ഫാത്തിമ ജുമാന.കെ.എം
3A ജി എൽ പി സ്കൂൾ പരിയാപുരം
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത