സെന്റ് അഗസ്റ്റിൻസ് എച്ച്.എസ്. പെരിങ്ങുളം/അക്ഷരവൃക്ഷം/കൊവിഡ്-19 v/s കേരളം
കൊവിഡ്-19 v/s കേരളം
കോവിഡ്-19 രാജ്യത്ത് പടർന്നുപിടിച്ച സാഹചര്യത്തിൽ ഇന്ത്യാ ഗവൺമെന്റെ് ലോക്ഡൗൺ പ്രഖ്യാപിച്ചു. പൊതുഗതാഗതം സ്തംഭിച്ചു. ഇന്ത്യൻ ചരിത്രത്തിലാദ്യമായി ട്രെയിൻ, വിമാന സർവീസുകൾ നിർത്തിവച്ചു.പരീക്ഷകൾ മാറ്റി. ആവശ്യ സർവീസുകൾ മാത്രം ഉറപ്പാക്കി. കൊവിഡിന്റെ കണ്ണിപ്പൊട്ടിക്കാൻ ഓരോ ജനങ്ങളും വീട്ടിലിരിക്കാൻ നിർബന്ധിതരായി. കൊവിഡ് പ്രതിരോധത്തിന് മികച്ച പാതയൊരുക്കി നമ്മുടെ കൊച്ചു കേരളം ലോകരോഗ്യസംഘടനയുടെ പ്രശംസയ്ക്കു പാത്രമായി. അമേരിക്ക, ചൈന, ഇറ്റലി, തുടങ്ങിയ രാജ്യങ്ങളിൽ ആയിരക്കണക്കിന് ആളുകൾ കൂട്ടമരണത്തിലേക്ക് നയിക്കുമ്പോൾ കേരളം പ്രതീക്ഷയും മാതൃകയും ആയിരിക്കുന്നു. കേരളത്തിന്റെ മഹത്വം ലോകം പാടി പുകഴ്ത്തുമ്പോൾ അതിന്റെ ഏണിപ്പടികളായ ആരോഗ്യപ്രവർത്തകർ,പോലീസീ ഉദ്യോഗസ്ഥർ, സന്നദ്ധ പ്രവർത്തകർ, നമ്മുടെ നാടിന്റെ രക്ഷയെ കരുതി സ്വന്തം മുറിയിൽ അടച്ചിരുന്ന മറുനാട്ടിൽനിന്നെത്തിയ നമ്മുടെ പ്രിയപ്പെട്ടവർ എല്ലാവർക്കും കൂപ്പുകൈ.
|