പി.കെ.എം.എം.എച്ച്. എസ്.എസ്. എടരിക്കോട്/അക്ഷരവൃക്ഷം/വേനൽമഴ

21:35, 25 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mohammedrafi (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
വേനൽമഴ


ചുട്ടുപഴുത്തൊരാ വേനൽ ചൂടിൽ
ഒരു ചാറൽ മഴയായ് നീയണഞ്ഞ നേരം
ഒരു കുളിരായ് നീ തലോടിയപ്പോൾ
ഒരു വേളയെൻ മനം തണുത്ത നേരം
ഒരു ഗാനം നിന്നോട് മൂളിയില്ലേ
ഒരു കഥ നിന്നോട് ചൊല്ലിയില്ലേ
എന്നിട്ടും നീയെന്തേ പോയ് മറ‍ഞ്ഞു
ഒന്നും പറയാതെ പോയ് മറഞ്ഞു
പകലു പോയ് രാത്രിയും വന്നുചേർന്നു
അമ്പിളിമാമനുദിച്ചുയർന്നു
നക്ഷത്രം മിന്നി തിളങ്ങുകയായ്
പിന്നെയുമർക്കൻ ജ്വലിച്ചെടുത്തു
കത്തി ജ്വലിക്കുന്നൊരീ പകലിന്നു ഞാൻ
നിന്നെക്കുറിച്ചോർത്തു വിങ്ങിടുന്നു
നിന്നെയും കാത്തു ഞാനേകയായി
ഈ വഴിത്താരയിൽ നിന്നിടുന്നു…….

 

നിദ
10 AK പി.കെ.എം.എം.എച്ച്.എസ്.എസ് എടരിക്കോട്
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത