കെ. വി. എം. യു. പി. എസ് പൊൽപ്പുള്ളി/അക്ഷരവൃക്ഷം/കൊറോണാക്കാലത്ത് പ്രകൃതി വളർത്തിയ മാറ്റങ്ങൾ.

കൊറോണാക്കാലത്ത് പ്രകൃതി വളർത്തിയ മാറ്റങ്ങൾ

ലോക് ഡൗൺ കാരണം റോഡിൽ വാഹനങ്ങളില്ല, പുക തുപ്പുന്ന ഫാക്ടറിക്കളില്ല ,മാനം തെളിഞ്ഞു. പക്ഷെ കത്തുന്ന വെയിലാണ്. കുടിനീരിനായി ചിറകു തളർന്ന് പറക്കുകയാണ് കിളികൾ, വീട്ടുമതിലിൽ കുഞ്ഞു പാത്രത്തിലൊരിക്കിയ വെള്ളം കുടിക്കാൻ പറന്നെത്തിയവ.ലോകം മുഴുവൻ കൊറോണയുടെ ആശങ്കയിൽ നിൽക്കെ, കരുതലിന്റെയും സ്നേഹത്തിന്റെയും നേർക്കാഴ്ചകളാണിതൊക്കെ. ദൈവം സൃഷ്ടിച്ച ഈ പ്രകൃതി മനുഷ്യരുടേതുമാത്രമല്ല,പക്ഷിമൃഗാതികളുടേതു കൂടിയാണെന്നുള്ള ഓർമ്മപ്പെടുത്തൽ. ഇവിടെയുള്ള ഓരോ പുൽനാമ്പും നാം നശിപ്പിക്കുമ്പോൾ ഭൂമിയെന്ന അമ്മയ്ക്ക് വേദനിക്കുന്നുണ്ടെന്ന് നാം ഓർക്കേണ്ടിയിരിക്കുന്നു. നാം പ്രകൃതിയിൽ നടത്തിക്കൊണ്ടിരിക്കുന്ന ഓരോ തെറ്റിന്റെയും ശിക്ഷയാണ് ഇതുപോലുള്ള മഹാമാരികൾ. പ്രകൃതിയൊരു നിധിയാണ്. ആ നിധിയെ നാം കാത്തു പരിപാലിച്ച് സംരക്ഷിക്കേണ്ട കടമ നമുക്കോരോരുത്തർക്കു മാണെന്ന ചിന്തയോടെ നമുക്ക് ഒരുമിച്ച് മുന്നേറാം. ഭൂമിയെ വേദനിപ്പിക്കുന്ന ഇതുപോലുള്ള പ്രവർത്തികൾ ചെയ്യാതിരിക്കാം. ഭൂമിയെനമുക്ക് സന്തോഷിപ്പിക്കാം, പകർച്ചവ്യാധികളെ തുരത്തിയോടിക്കാം അങ്ങനെ നമ്മുടെ കേരളത്തെ പ്രകൃതി സുന്ദര ശുചിത്വ കേരളമാക്കി മാറ്റാം. ഒരു മയോടെ, ധീരതയോടെ ,കരുത്തോടെ തുരത്താം കൊറോണയെ....


സ്റ്റെഫാനി ധീരജ്
4 A കെ. വി. എം. യു. പി. എസ് പൊൽപ്പുള്ളി
ചിറ്റൂർ ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത