എൻ എസ് ബോയ്സ് എച്ച് എസ് എസ് മാന്നാർ/അക്ഷരവൃക്ഷം/കൊറോണയുടെ മറ്റൊരു മുഖം
കൊറോണയുടെ മറ്റൊരു മുഖം
മനുഷ്യരും പക്ഷികളും ഉൾപ്പെടെയുള്ള സസ്തനികളിൽ രോഗമുണ്ടാക്കുന്ന ഒരു തരം വൈറസുകളാണ് കൊറോണ.മനുഷ്യൻ തന്നെ ലോകത്തേക്ക് വിളിച്ചു വരുത്തി വിനയാണ് ഇത്. ഒരു പാട് പേരുടെ ജീവഹാനിക്കും ഇതു കാരണമായി എന്നാൽ കൊറോണ വൈറസിന്റെ ആക്രമണം പൊട്ടി പുറപ്പെട്ടത്തിന് ശേഷം ചില മാറ്റങ്ങൾ ഈ ലോകത്തിനു ഉണ്ടായി ഇപ്പോൾ നമ്മുടെ ലോകം ശുദ്ധമാണ്.ലോകമെമ്പാടുമുള്ള ആളുകൾ ഇപ്പോൾ ലോക്ഡൗൻ പ്രമാണിച്ചു വീട്ടിൽ ഇരുപ്പാണ്. അതുകൊണ്ടുതന്നെ വണ്ടികൾ ഒന്നും പുറത്തിറങ്ങുന്നില്ല.ഫാക്ടറികൾ ഒന്നും തുറക്കുന്നില്ല.ഇവ നമ്മുടെ വായു മലിനീകരണം കുറച്ചു.ഈ ലോകത്തു തന്നെ ലോക്ഡൗൻ ദിനങ്ങളിൽ നല്ല വായുവിന്റെ അളവ് 11.4% ആയി ഉയർന്നു.വൈറസ് പടരാതെ ഇരിക്കാൻ നടപടികൾ സ്വീകരിച്ച രാജ്യത്തെ ആദ്യ രണ്ടാഴ്ചയിൽ തന്നെ വായു മലിനീകരണം 80% ആയി കുറഞ്ഞു.ഈ മാറ്റം കാലാവസ്ഥ വ്യതിയാനതിനു മോത്തോത്തിൽ ശ്വാശ്വതമായ പ്രത്യാഘാതങ്ങൾ സൃഷ്ഠികുമോ ഇല്ലയോ എന്ന് വ്യക്തമല്ലങ്കിലും ഇതു ഒരു ശരിയായ വഴിതിരുവാണ്. അതേപോലെ തന്നെ ഈ പ്രതിസന്ധി നമ്മെ ഒരുമിച്ചു കൊണ്ടുവന്നു.ഈ പ്രതിസന്ധി സമയത്തു ആയിരക്കണക്കിന് ജീവൻ പൊലിഞ്ഞു. ഇനിയും അങ്ങനെ സംഭവിക്കാതിരിക്കുവാൻ എല്ലാവരും മുൻകരുതൽ എടുത്തു.എന്നാൽ ഈ മുൻകരുതൽ സമയത്തു പ്രയാസം അനുഭവിച്ചവർക്കു നാം ഓരോരുത്തരും സഹായഹസ്തം നീട്ടി.ആരോഗ്യപ്രവർത്തകർ അവരുടെ മുഴുവൻ സമയവും മറ്റുള്ളവർക്ക് വേണ്ടി മാറ്റിവച്ചു.അതേ ഒരു വൈറസ് വന്നതുമൂലം നമ്മൾ മനുഷ്യർ വീണ്ടും പഠിച്ചു.നമ്മുടെ കർമ്മഫലം തന്നെയാണ് ഇതിനു കാരണം എന്ന്.ഇതിനെ നേരിടാൻ എല്ലാവരും ഒറ്റകെട്ടായി തന്നെ നിൽക്കണം എന്ന്..
|