കരുണയുളള ദൈവമേ...
ജീവൻ നൽകാൻ കഴിവുള്ള ദൈവമേ
ജീവനെടുക്കും രോഗത്തെ മാറ്റിടേണമേ
മറഞ്ഞിരുന്നു മരണം കൊയ്യും കോവി ആക്രമണം
അതിജീവിക്കാൻ ലോകത്തെ നീ പ്രാപ്തരാക്കണേ
കരുണയൊഴുക്കി, ദൈവമേ
കോവിഡിൽ നിന്നും, ലോകത്തെ
രക്ഷിക്കേണമേ
അരികിലുള്ള സോദരരേ ഞാൻ അവഗണിച്ചപ്പോൾ
ആർത്തിപൂണ്ട് സ്വാർത്ഥമായ് സമ്പാദിച്ചപ്പോൾ
വിശന്നു വലയുന്നോരെ കാണതന്ധരായപ്പോൾ
ഓർമിച്ചില്ല ദൈമേ, നീ അവരിൽ വാഴുന്നെന്ന്
കരുണയോഴുക്കി, ദൈവമേ കോവിഡിൽ
നിന്നും, ലോകത്തെ രക്ഷിക്കേണമേ
ഒരു ജനമായി, ഒരു മനമായി ജീവിച്ചീടുവാൻ
ആയുസെന്നും ലോകത്തിന് നൽകിടേണമേ
വചനത്താല ലോകത്തേ നീ വീണ്ടെടുക്കണമേ
ഓരോ മാനവ ജീവനും, നിൻ ആലയമാക്കീടണമേ.