ബാല്യകാലത്തിൻെറ തേരിലേറി വീണ്ടും ചരിക്കാൻ കൊതിക്കുന്നു ഞാൻ മാധുര്യമൂറും വർണ്ണപ്പകിട്ടേറും ബാല്യമിങ്ങെത്തുമോ ഒന്നുകൂടി ആർത്തുല്ലസിച്ചും ചിരിച്ചും കളിച്ചും മതിമറന്നാസ്വദിച്ചാനന്ദിച്ചും കൂട്ടുകാർക്കൊപ്പവും സോദരർക്കൊപ്പവും കൂടിക്കളിച്ചാർത്തുല്ലസിച്ചും കൈവിട്ടുപോയൊരാനല്ലകാലത്തെ ഒാർത്തെൻമനം നിറയുന്നിതിപ്പോൾ ജിവിതത്തിൻ വർണ്ണപൂക്കാലമാം ബാല്യത്തിൻ കാലൊച്ച കാത്തിരിപ്പൂ ഞാൻ