ബാല്യകാലത്തിൻെറ തേരിലേറി
വീണ്ടും ചരിക്കാൻ കൊതിക്കുന്നു ഞാൻ
മാധുര്യമൂറും വർണ്ണപ്പകിട്ടേറും
ബാല്യമിങ്ങെത്തുമോ ഒന്നുകൂടി
ആർത്തുല്ലസിച്ചും ചിരിച്ചും കളിച്ചും
മതിമറന്നാസ്വദിച്ചാനന്ദിച്ചും
കൂട്ടുകാർക്കൊപ്പവും സോദരർക്കൊപ്പവും
കൂടിക്കളിച്ചാർത്തുല്ലസിച്ചും
കൈവിട്ടുപോയൊരാനല്ലകാലത്തെ
ഒാർത്തെൻമനം നിറയുന്നിതിപ്പോൾ
ജിവിതത്തിൻ വർണ്ണപൂക്കാലമാം
ബാല്യത്തിൻ കാലൊച്ച കാത്തിരിപ്പൂ ഞാൻ