ജി.എച്ച്.എസ്.എസ്. അരീക്കോട്/അക്ഷരവൃക്ഷം/അതിജീവനത്തിന്റെ നാളുകളിൽ
അതിജീവനത്തിന്റെ നാളുകളിൽ
കൊറോണ!!! ദിവസങ്ങൾക്കുള്ളിൽ അപരിചിതത്വം കൈവിട്ട മൂന്ന് അക്ഷരം. തമാശകളും അവിശ്വാസങ്ങളും ജീവനെടുത്ത കഴിഞ്ഞ മൂന്നു മാസങ്ങൾ. ഇതിൽ കൂടുതൽ കൊറോണയെ ഇനി വ്യാഖ്യാനിക്കേണ്ടതില്ല.... നിപയെയും വെള്ളപ്പൊക്കത്തെയും വിദൂരതയിലാക്കിയ ഒത്തൊരുമയുടെ മൂന്ന് മാസങ്ങൾ, പുതിയ അവസരങ്ങൾ, ആവശ്യങ്ങൾ എന്തിന് ദൈവങ്ങളെ പോലും അടച്ചു പൂട്ടി പകരം ദൈവങ്ങളായി അവതരിച്ചു ഡോക്ടേഴ്സ്, ആരോഗ്യ പ്രവർത്തകർ, പോലീസുകാർ. അത്രമാത്രം മനുഷ്യനെ മഹാനായി വാഴ്ത്തപ്പെട്ട നാളുകൾ അതാണ് ഇന്നലെ വരെ നമ്മൾ കണ്ട കോറോണ അന്ന്... പത്രത്തിലെ വിടയോ ശ്രദ്ധിക്കപ്പെട്ട ഒരു വാക്ക് കൊറോണ , 'അത് ചൈനയിലല്ലെ, എന്നാ അതിൻ്റെ പേര്??' വീണ്ടും പേജ് മറച്ചു നോക്കിയാണ് മനസ്സിൽ പതിപ്പിച്ചത്. കൊറോണ, കോവിഡ് 19. മൂന്ന് മാസങ്ങൾക്ക് മുൻപ് കേരളത്തിൽ റിപ്പോർട്ട് ചെയ്തപ്പോഴും അതെ, 'അത് കേരളത്തിൻ്റെ അങ്ങേ അറ്റത്തല്ലെ 'നമ്മൾ ഒരുപാട് വിദൂരതയിലാണെന്ന തോന്നൽ.എന്നാൽ ഇന്ന് ചൈനയും ഇന്ത്യയും തമ്മിൽ വ്യത്യാസങ്ങളില്ല. സമാനതകൾക്കിപ്പുറം ഇന്ന് ലോകത്തെയാണ് നമ്മൾ വീക്ഷിച്ചു കൊണ്ടിരിക്കുന്നത് .കോവിഡ് നമുക്ക് വേണ്ടപ്പെട്ടവർക്ക് പിടിപെടുന്നതു വരെ കൊറോണയും നമുക്ക് അന്യമാണ് എന്നതാണ് വാസ്തവം. അനുഭവിച്ചു മാത്രം പഠിക്കണമെന്ന ചില വാശിക്കാർ അവരാണ് ഇന്ന് നാം നേരിടുന്ന വെല്ലുവിളി. കൊറോണയെ ചികിത്സിക്കാം. അതിനെ വേണ്ട വിധം പരിചരിക്കണം, അത്ര മാത്രം. എന്നാൽ നിരന്തരം കഥകളായും കവിതകളായും ലോക്ക് ഡൗൺ എന്ന് പറയുമ്പോഴും പല വീടുകളും നിറയുന്നത് ഒന്നോ രണ്ടോ ആളുകളെ കൊണ്ടാണ്. ബാക്കിയുള്ളവരെല്ലാം പതിവുപോലെ വീടിനു പുറത്ത്.... തെരുവോരങ്ങളിൽ.... ഇനി വേണ്ടത് മുന്നറിയിപ്പുകളല്ല, മുൻ വിധി കണ്ടറിയാനുള്ള മനസാക്ഷിയാണ്, വിവേകമാണ്, മുന്നൊരുക്കങ്ങളാണ്. അതില്ലാതെ ലോക്ക് ഡൗൺ എന്നല്ല കൊറോണയും ഇവിടത്തന്നെ കാണും. അല്ല!! കൊറോണ മാത്രമേ ഇവിടെ കാണൂ....
സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - ലേഖനം |