ജമാഅത്ത് എ യു പി സ്‌ക്കൂൾ ചെമ്മനാട്/അക്ഷരവൃക്ഷം/ ......ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
15:25, 25 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ajamalne (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ശുചിത്വം | color= 2 }}പണ്ട് കാലം മുത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ശുചിത്വം
പണ്ട് കാലം മുതൽ നമ്മുടെ മുതുമുത്തച്ചന്മാർ ശുചിത്വത്തിന്റെ കാര്യത്തിൽ വളരെ ശ്രദ്ധയുള്ളവർ ആയിരുന്നു. ശുചിത്വം ഒരു സംസ്കാരമാണെന്ന് തിരിച്ചറിഞ്ഞവരായിരുന്നു അവർ. ആദ്യം നമ്മുടെ ശരീരമാണ് വൃത്തിയാക്കേണ്ടത് പല്ല് തേക്കുക, കുളിക്കുക, സോപിട്ട് കൈകഴുകുക, ഇപ്പോഴത്തെ അവസ്ഥയിൽ പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിക്കുക. വ്യക്തി ശുചിത്വത്തിൽ ഏറെ പ്രാധാന്യം നൽകുന്ന മലയാളി എന്ത് കൊണ്ടാണ് പരിസര ശുചിത്വത്തിനും സമൂഹ ശുചിത്വത്തിനും പ്രാധാന്യം കൽപ്പിക്കാത്തത്. ആരും കാണാതെ തന്റെ വീട്ടിലെ മാലിന്യങ്ങൾ പൊതു വഴിയിൽ ഇടുന്ന മലയാളികൾ ഈ ശീലം മാറ്റണം. രോഗപ്രതിരോധ പ്രവർത്തനം എന്ന രീതിയിൽ ജീവിതത്തിൽ ഉൾപ്പെടുത്തേണ്ട പല കാര്യങ്ങളും ഉണ്ട്. വായു, വെള്ളം മലിനമാവാതെ സൂക്ഷിക്കുക, ശുദ്ധജലം സംരക്ഷിക്കുക, വിഷം കലരാത്ത ചുറ്റുപാടുകൾ സൃഷ്ടിക്കുക, ഭക്ഷ്യ വസ്തുക്കൾ വിഷരഹിതമായി ഉൽപ്പാദിപ്പിക്കുക, നല്ല ഭക്ഷണം കഴിക്കുക, ശാരീരികാധ്വാനം ചെയ്യുക എന്നതാണ് ആരോഗ്യത്തിന്റെ ആദ്യ പടി. ആവർത്തിച്ചു വരുന്ന പകർച്ചവ്യാധികൾ നമ്മുടെ ശുചിത്വമില്ലായ്മയ്ക്ക് കിട്ടുന്ന പ്രതിഫലമാണെന്ന് നാം തിരിച്ചറിയണം. ശുചിത്വമുള്ള ചുറ്റുപാടിൽ താമസിക്കുമ്പോൾ ആരോഗ്യം മാത്രമല്ല ജീവിത നിലവാരവും മെച്ചപ്പെടും.***
Stay home

Stay safe.😊


MOHAMMED NABHAN N
2 B ജമാഅത്ത് എ യു പി സ്‌ക്കൂൾ ചെമ്മനാട്
കാസർഗോഡ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Ajamalne തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - ലേഖനം