എ യു പി എസ് മുള്ളേരിയ/അക്ഷരവൃക്ഷം/ സ്നേഹ നൊമ്പരം
സ്നേഹ നൊമ്പരം
""എന്താ അമ്മേ... ദീപുവിന്...."" ""നിന്റെ ദീപുവിന് ഒന്നും സംഭവിക്കില്ല.എന്താ ഡോക്ടറെ....എന്റെ മോനെ..."" ""സോറി. ഞങൾ പരമാവധി ശ്രമിച്ചു. പക്ഷെ......"" അപ്പോഴേക്കും അവർ പൊട്ടിക്കരഞ്ഞു. ""സാർ.. ആ കുട്ടിയുടെ റിസൾട്ട് പോസിറ്റീവ് ആണ്.."" കുറച്ചു നേരം കഴിഞ്ഞപ്പോൾ ആ വരാന്ത ശൂന്യമായി. അമ്മയും മാളുവും പിന്നെ വെള്ളയിൽ പൊതിഞ്ഞു കെട്ടിയ ദീപുവും.... അവർക്ക് എന്തു ചെയ്യണമെന്ന് ഒരു നിശ്ചയവും ഇല്ലായിരുന്നു.ദീപുവിനെ മറവു ചെയ്യാൻ ഒരു തുണ്ട് ഭൂമിയില്ല. അവർ കൈയിലുള്ളതെല്ലാം എടുത്ത് പൊതു ശ്മശാനത്തിലെ ക്ക് പോയി.കത്തിയെരിയുന്ന ദീപുവിനെ കാണാനുള്ള മനക്കരുത്ത് അവർക്കുണ്ടായിരുന്നില്ല.അവർ രണ്ടുപേരും പതിയെ നീങ്ങി....അമ്മയുടെ മനസ്സു വിതുമ്പുന്നുണ്ടായിരുന്നു.....ഒരുതുണ്ട് ഭൂമിയില്ലാത്ത ദരിദ്രയാണല്ലോ ഞാൻ....
|