സെന്റ്.ആനീസ് സി.യു.പി.എസ് എടത്തിരിത്തി/അക്ഷരവൃക്ഷം/രോഗ പ്രതിരോധം

രോഗ പ്രതിരോധം
             രോഗം,  മനുഷ്യനെ കൊന്നടുക്കാനും ദുഖത്തിലാഴ്ത്താനും വേണ്ടി വിരുന്ന് വരുന്ന ഒരു അഥിതിയാണ്. മനുഷ്യൻ വിചാരിച്ചാൽ  അതിനോട് ചെറുത്ത്‌ നിൽക്കാൻ വളരെ എളുപ്പമാണ് ,അതിന് ഒരു ഉത്തമ ഉദാഹരണം ഈ കഴിഞ്ഞ കാലം നമ്മൾ കണ്ടതാണ് ,നമ്മുടെ കേരളത്തിൽ നിപ്പ വൈറസ് എന്നാ ഒരു വ്യാപകരോഗം പടർന്നു അതിൽ കുറെ പൗരന്മാർക്ക്  മരണമടയേണ്ടി വന്നു. അത് നമ്മളെ ഏറെ ദുഃഖത്തിലാഴ്ത്തി. എന്നാലും നമ്മൾ ധൈര്യം കൈവിടാതെ ചെറുത്ത്‌ നിന്ന് വിജയം കൈവരിച്ചു. അന്നത്തെ അനുഭവം ഇന്ന് നമ്മുക്ക് കോവിഡ് 19 എന്ന മഹാമാരിയുടെ വ്യാപനം കേരളത്തിൽ തടയാൻ സാധിച്ചു. മറ്റു ലോകരാഷ്ട്രങ്ങൾ എടുത്ത കരുതൽ ഒരുപക്ഷെ കുറഞ്ഞതുകൊണ്ടാവാം അവിടങ്ങളിൽ ഈ രോഗം ഇത്രമാത്രം പകരാൻ ഇടയായത്. ഈ മഹാമാരി ഇത്രയും വലിയ ഘട്ടത്തിൽ എത്തിയതും ലക്ഷങ്ങൾ മരിച്ചതും ഒരുപക്ഷെ അതുകൊണ്ടാവാം. ആത്മധൈര്യം കൈവിടാതെ പോരാടുകയാണെങ്കിൽ ഇതിനെയും നമ്മുടെ കൈപ്പിടിയിലാക്കാം എന്നാ കാര്യത്തിൽ യാതൊരു സംശയവും ഇല്ല.
          ഇവയെ പ്രതിരോധിക്കാൻ വേണ്ടത് കരുതലാണ്.  കരുതലോടെ നമ്മുക്ക് വേണ്ടി നമ്മുടെ ഭൂമിക്ക് വേണ്ടി നമ്മുക്ക് പോരാടാം. വ്യക്തി ശുചിത്വം പാലിക്കുക. ഒരുപക്ഷെ ഇതിന്റെ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി പ്രവർത്തനങ്ങൾ ചെയ്തില്ലെങ്കിലും രോഗം പടർത്തിയവർ എന്ന പേരിൽ അറിയപ്പെടരുത് എന്ന് മാത്രം. വ്യക്തി ശുചിത്വം പാലിക്കുക. കരുതലോടെ ഇരിക്കുക.   ഈ രോഗം നമ്മെ വിട്ടു പോകും ഇതുമായുള്ള പോരാട്ടത്തിൽ നമ്മൾ വിജയിക്കും.
GATHRI KRISHNA M R
7 C സെന്റ്.ആനീസ് സി.യു.പി.എസ് എടത്തിരിത്തി
വലപ്പാട് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം