13:03, 25 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 45254(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= കൊറോണ സൌഗന്ധികം ഓട്ടൻതുള്ള...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പണ്ടൊരു നാളിൽ പട്ടണ നടുവിൽ
വന്നു പിറന്നൊരു മാരക രോഗം
കൊറോണയെന്നൊരു വൈറസ് വിരുതൻ
കൊണ്ടു വരുന്നീ മാരക രോഗം
കോവിഡ് 19 എന്നൊരു പേരിൽ
ലോകം മുഴുവൻ പാറി നടന്നു
ഭാരതമണ്ണിലുമെത്തീ വിരുതൻ
ഭീതിയിലാണ്ടൂ ഭാരതമൊന്നായ്
മോദി സാറും വിജയൻ സാറും
ഷൈലജടീച്ചറും ചർച്ച തുടങ്ങി
പെട്ടെന്നവരുടെ ചിന്തയിലപ്പോൾ
വന്നു തെളിഞ്ഞൂ നല്ലൊരുപായം
പ്രഖ്യാപിച്ചു ലോക്ഡൌണപ്പോൾ
കൈകൾ കഴുകൂ മാസ്ക് ധരിക്കൂ
വീട്ടിലിരുന്നൂ ഭാരതമക്കൾ
കൊറോണ വിരുതനെ നാടു കടത്താൻ
വീഥികൾ തോറും പാറി നടന്നു
വിരുതൻ കോവിഡ് രോഗവുമായി
ഒറ്റക്കുഞ്ഞിനെ കാണ്മാനില്ല
സ്കൂളുകളമ്പലമൊക്കെ പൂട്ടി
വൈറസ് വിരുതൻ കെട്ടും കെട്ടി
വന്ന വഴിക്കൊരു യാത്ര തുടങ്ങി.