കടവത്തൂർ വെസ്റ്റ് യു.പി.എസ്/അക്ഷരവൃക്ഷം/കോവിഡ് കാലത്തെ ജീവിതം
കോവിഡ് കാലത്തെ ജീവിതം
കൗഹ് കൗഹ് വല്ലാത്ത ചുമ ..രണ്ടു ദിവസമായി ചുമ ,മുകളിലെ നിലയിൽ ഒരു റൂമിൽ തനിച്ചാണ് ഞാൻ കഴിയുന്നത് .ഭാര്യയെയും മക്കളെയും കാണാനുള്ള മോഹം കൊണ്ടാണ് രണ്ടു ദിവസം മുന്നേ വന്നത് .തനിചിരിക്കുമ്പോൾ ആണ് അതിന്റെ വിഷമം മനസ്സിലാകുന്നത് .പെട്ടന്നാണ് ഫോൺ ബെല്ലടിച്ചത് ...ണീം ..ണീം ..എടുത്തുനോക്കി , ഹെൽത്ത് ഇൻസ്‌പെക്ടർ മാമൻ ആയിരുന്നു അത് .അദ്ദേഹം വിശേഷങ്ങൾ ചോദിച്ചറിഞ്ഞു . വല്ല അസുഖങ്ങളും ഉണ്ടോ ? അപ്പോൾ ഞാൻ പറഞ്ഞു ചുമയുണ്ട് സർ ,അദ്ദേഹം പറഞ്ഞു നിങ്ങളെ ടെസ്റ്റ് ചെയ്യണം ആംബുലൻസ് വീട്ടിലേക്ക് വരുന്നുണ്ട് . പതിവുപോലെ ഭാര്യ ഭക്ഷണം വെച്ച് അടുക്കളയിലേക്ക് പോയി . കുറച്ചു കഴിഞ്ഞപ്പോൾ ആംബുലൻസ് വന്നു എന്നെ ആശുപത്രിലേക്ക് കൊണ്ടുപോയി ,തിക്കും തിരക്കുമായ ആശുപത്രി ,ആൾകാർ ആരോടും സമ്പർക്കം ഇല്ലാതെ മുഖത്തു മാസ്ക് ധരിച്ചു നില്കുന്നു . എന്റെ ഊയം ആയപ്പോൾ എന്നെ ടെസ്റ്റ് ചെയ്യാൻ കൊണ്ടുപോയി,ടെസ്റ്റ് പോസിറ്റിവ് ആയതിനാൽ എന്നെ ഐസൊലേഷൻ വാർഡിലേക്ക് മാറ്റി . പതിനഞ്ചു നാളുകൾ മിന്നി മറിഞ്ഞു പോയി .. ആരോടും സമ്പർക്കം ഇല്ലാത്ത കഴിച്ചുകൂട്ടീ , തനിച്ചു കഴിയുമ്പോൾ ആണ് നമ്മൾ സ്നേഹത്തിന്റെയും ബന്ധങ്ങളുടെയും വില അറിയുന്നത് . പിന്നെ ഒരു ടെസ്റ്റ് കൂടി നടത്തിയപ്പോൾ നെഗറ്റീവ് ആയിരുന്നു . ഗവർമെന്റിന്റെ നിർദേശങ്ങൾ അനുസരിച്ചു എന്റെ ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നു ...
|