ജി.എച്ച്.എസ്.വല്ലപ്പുഴ/അക്ഷരവൃക്ഷം/മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
12:18, 25 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Latheefkp (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മഹാമാരി

   ഇന്ന് നമ്മൾ ജീവിക്കുന്നത് ആരും സ്വപ്നത്തിൽ പോലും കണ്ടിട്ടില്ലാത്ത ഒരു കാലഘട്ടത്തിലാണ്. ഒരു ചെറു വൈറസ് നമ്മുടെ ജീവനും ജീവിതവും നിർത്തി വെച്ചിരിക്കുന്നു. അത് ഒരു മഹാ വിപത്തായി നമ്മെ വേട്ടയാടിക്കൊണ്ടിരിക്കുന്നു. ഇതിനെല്ലാം ഉത്തരവാദി ആരാണ്?.. മനുഷ്യൻ.. അവന്റെ അത്യാഗ്രഹം മൂലം പ്രകൃതി എന്ന നമ്മുടെ പെറ്റമ്മ യുടെ ചോര ഊറ്റിക്കുടിച്ചു തൃപ്തിയടയാത്തവൻ...
     പ്രകൃതി ഇന്ന് മനുഷ്യനെ കാർന്നു തിന്നാൻ തുടങ്ങിയിരിക്കുന്നു.പ്രളയം, നിപ്പ,.. അങ്ങനെ പലതും നമ്മൾ കണ്ടു. ഇപ്പോൾ ഇതാ കൊറോണ...ചൈനയിലെ വുഹാനിൽ നിന്നും പൊട്ടിപ്പുറപ്പെട്ട് ലോകത്താകമാനം സംഹാര താണ്ഡവമാടി. ലോക രാജ്യങ്ങൾക്കൊന്നും പിടിച്ചു നിൽക്കാൻ കഴിയുന്നില്ല. നമ്മുടെ കൊച്ചു കേരളം ഇതിൽ നിന്നും കരകയറാൻ വ്യക്തി ശുചിത്വവും കൃത്യമായ അകലവും പാലിച്ചു കൊണ്ട് നമുക്ക് മുന്നേറാം.. നല്ല നാളെക്കായി...
              

അമൽ കൃഷ്ണ
2A ജി.എച്ച്.എസ്.വല്ലപ്പുഴ
ഷൊർണ്ണൂർ ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - ലേഖനം