ലോകം നശിപ്പിക്കാൻ മുച്ചീടും മുടിപ്പിക്കാൻ വുഹാനിൽ പിറന്നു കൊറോണ വൈറസ്. ലോകസഞ്ചാരം നടത്തിയിട്ടിന്നവൻ കേരളനാട്ടിലും വന്നു ചേർന്നു. ഒന്നല്ല രണ്ടല്ല മൂന്നല്ല രോഗികൾ മുന്നൂറിലധികം കവിഞ്ഞുപോയി. രോഗം തടയുവാൻ നാടിനെ രക്ഷിക്കാൻ മാലാഖമാർ മുന്നിട്ടിറങ്ങിവന്നു. നാടിനു കാവലായ് മാറ്റമായ് നീതിപാലകരൊക്കെ അണിനിരന്നു. സന്നദ്ധസേവകരൊപ്പം നിന്നു നാടിൻ വിശപ്പകറ്റീടുവാനായ്. ചുവടുറപ്പിക്കുവാനാകാതെ തളരുന്നു കേരളനാട്ടിൽ കൊറോണഭൂതം. മലയാളനാടിത് ദൈവത്തിൻനാടിത് പതറുകയില്ല നാം കേരളീയർ.
സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത