ജി.എച്.എസ്.എസ് ചാത്തനൂർ/അക്ഷരവൃക്ഷം/മാരുത സ്പർശം

09:59, 25 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Latheefkp (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മാരുതസ്പർശം

അകലെ നിന്നൊരു മലർ മണമായി
അണയു നി ഇന്നെന്നരികിൽ..
ഹൃദയമിടിപ്പിന്റെ താളത്തിൽ ഞാൻ
എന്നും നിന്നെ അറിഞ്ഞിടുന്നു..
മിഴികൾ നിറയും വേളകളിൽ
അമ്മയായ്‌ നി എന്നെ പുണർന്നീടും
ഏകനായ്‌ ഞാൻ നിൽക്കുമ്പോൾ..
എൻ തോഴനായ്‌ നി വന്നിടും..
വേനൽ ചൂടിൽ വലയുമ്പോൾ
ഒരു കുമ്പിൾ കുളിരായ്‌ നീ അണയും...
നിദ്രയെ തേടും രാവുകളിൽ
താരാടു പാട്ടായ്‌ എന്നിൽചേർന്നിടും..
കാണാനായ്‌ സുന്ദരരൂപം
ഇല്ലെങ്കിലും..എന്നും
അറിയുന്നു നിന്നിലെ...മുകരൂപം...
ഞാനറിയാതെ അറിയുന്ന
സ്നേഹ സ്പർശം...

ശ്രീഹരി
9 C ജി.എച്.എസ്.എസ് ചാത്തനൂർ
തൃത്താല ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത