09:51, 25 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Wikitanur(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്=പ്രകൃതിയുടെ നാശം | color=4 }} <center> <poem>...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കുഞ്ഞിപരുന്തുകളെ താലോലിച്ചും
സന്തോഷമായ് വസിച്ച കാലം
അമ്മതൻ ലാളനയിൽ കുഞ്ഞുങ്ങൾ
സന്തോഷത്തിൽ തിമിർത്തകാലം
ഓരോ ദിനങ്ങൾ കഴിഞ്ഞു പോയ്
തീറ്റ തേടി അമ്മപ്പരുന്ത് പോയനേരം
നാടും പ്രകൃതിയും വെട്ടി നശിപ്പിക്കും മനുഷ്യ മ്യഗങ്ങൾ
കോടാലിയും മഴുവുമായ് കാട്ടിലെത്തി
മരങ്ങൾ ഓരോന്നായ് വെട്ടിയിട്ടു
അതാ.... വരുന്നു
ആൽമരം ലക്ഷ്യമാക്കി .....മഴുവും
തോളിലേന്തി
കുഞ്ഞുങ്ങൾ കരഞ്ഞ് പറന്നകന്ന് പോയി
തീറ്റയുമായ് വന്ന അമ്മ തൻ
നെഞ്ച് പിളർന്ന് പോയ്
അമ്മ തൻ രോദനം
കാട്ടിൽ മുഴങ്ങി
വികസനം വികസം എന്ന ചിന്തയാൽ
പ്രകൃതിയെ നശിപ്പിക്കും മനുഷ്യാ
ഒരു തൈ നടൂ....
പ്രകൃതിയെ സംരക്ഷിക്കൂ.
[[19611|]] താനൂർ ഉപജില്ല മലപ്പുറം അക്ഷരവൃക്ഷം പദ്ധതി, 2020 കവിത