ഒരുകൂട്ടം സ്വപ്നം
പകർന്ന് പോയെൻ
നൊമ്പര ബാല്യകാലത്തെ,
ദുഃഖത്തെ തള്ളിപ്പറഞ്ഞ കാലത്തെ
മണ്ണിൽ തളിർത്ത
പയർ വള്ളി പോലെ
കാണുന്ന ചില്ലകളിലേക്ക്
അത്യാഗ്രഹത്തിൽ പടർന്നപ്പോൾ
തളർന്നത് എന്റെ ഓർമ്മകളും
ഒരു കൂട്ടം സ്വപ്നങ്ങളും
ഇവിടെയാണ് ഞാൻ
ഏകനും ഏകാന്തതയുടെ കൂട്ടുകാരനും