22:52, 24 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Headmistress1(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= നഷ്ടപ്പെട്ട വേനലവധി <!-- തലക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
വരും വേനലവധി പെട്ടെന്നൊരു ദിവസം
സ്വപ്നങ്ങൾ നെയ്തു ഞാൻ,
എത്രയെത്ര കിനാക്കൾ,
ഇന്നെന്റെ അരികിൽ നിന്നു വിതുമ്പുന്നു
ഒരുദിനം പെട്ടന്ന്,- ലോക്ഡ൬ൺ
മുറിക്കുള്ളിൽ കിടന്നും,ഇരുന്നും,ഉറങ്ങിയും
പുസ്തകപുഴുവാകാൻ ശ്രമിച്ചതും,
ഏറെ നാളായ് കണ്ട സ്വപ്ന ലോകത്തേക്ക്
മനകണ്ണാൽ തനിയെ സഞ്ചരിച്ചതും
സാരമില്ലെന്റെ നഷ്ടസ്വപ്നങ്ങളെ
നഷ്ടപ്പെട്ട ജീവനുകളെ ഓർക്കുമ്പോൾ
ഇനിയും വരും വേനലവധികൾ അന്നെന്റെ
സ്വപ്നങ്ങൾ പൂവണിയും