ജി എൽ പി എസ് കുറ്റിച്ചിറ/അക്ഷരവൃക്ഷം/പ്രകൃതി നമ്മുടെ ജീവൻ

Schoolwiki സംരംഭത്തിൽ നിന്ന്
18:23, 24 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sunirmaes (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പ്രകൃതി നമ്മുടെ ജീവൻ <!-- തലക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പ്രകൃതി നമ്മുടെ ജീവൻ

വായു, വെള്ളം, ആകാശം, വനങ്ങൾ, എന്നിവ ചേർന്നതാണ് നമ്മുടെ പ്രകൃതി. പ്രകൃതി നമ്മുടെ അമ്മയാണ്. നാം പ്രകൃതിയെ സ്നേഹിക്കണം. നമ്മളുടെ ഓരോരുത്തരുടേയും കടമയാണ് പ്രകൃതിശുചികരണം. ഇന്ന് സമൂഹം നേരിടുന്ന പ്രശ്നമാണ് ജല മലിനീകരണം. നമ്മൾ വലിച്ചെറിയുന്ന മാലിന്യങ്ങളും പ്ലാസ്റ്റിക്കുകളും , ഫാക്ടറികളിൽ നിന്നും പുറത്തേക്കൊഴുക്കിവിടുന്ന എണ്ണയും ജലമലിനീകരണത്തിന് കാരണമാകുന്നു. കേരളം തന്നെ അതിന് ഉത്തമ ഉദാഹരണമാണ്. രണ്ടു മഴക്കാലങ്ങളും നമുക്ക് അനുഗ്രഹമാണ്. എന്നിട്ടും നാം കുടിവെള്ള പ്രശ്നം നേരിടുന്നു. കുന്നുകൾ ഇടിക്കുന്നതും, പാറകൾ തുരക്കുന്നതും, വയലുകൾ നികത്തുന്നതും വനനശീകരണത്തിന് കാരണമാകുന്നു. പ്രകൃതിയില്ലെങ്കിൽ നാമില്ല എന്നതിരിച്ചറിവ് നമുക്കുണ്ടാവണം. അമ്മയെ സംരക്ഷിക്കുന്നതുപോലെ പ്രകൃതിയെ പരിപാലിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണ്. പ്രകൃതി തന്നെയാണ് നമ്മുടെജീവിതം......

നിരഞ്ജന സുനിൽ
4 A ജി എൽ പി എസ് കുറ്റിച്ചിറ
ചാലക്കുടി ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം