ജിയുപിഎസ് ഹോസ്ദുർഗ്ഗ് കടപ്പുറം/അക്ഷരവൃക്ഷം/ എങ്ങനെ അകറ്റീടാം

17:32, 24 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vijayanrajapuram (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= എങ്ങനെ അകറ്റീടാം | color= 5 }} <center> <po...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
എങ്ങനെ അകറ്റീടാം


എങ്ങനെ അകറ്റീടാം ശത്രുവിനെ...?

ഭൂതത്താൻ പോലെവന്നു കൊറോണ
നാട്ടിൽ മുഴുവൻ താണ്ഡവമാടി...
അവനെ പേടിച്ചാളുകളെല്ലാം
ഒളിച്ചിരുന്നു വീട്ടിനുള്ളിൽ...

നമ്മളെല്ലാം വീട്ടിലിരുന്ന്
ഒന്നായി പൊരുതാം കൊറോണയേ...
സമയാസമയം കൈകൾ കഴുകി
ശുചിത്വശീലം കൊണ്ടാടാം...

വീട്ടിനുള്ളിൽ ചുരുണ്ടുകൂടി
വെറുതെ സമയം കളയാതെ
കളിക്കാം പഠിക്കാം നമുക്കൊന്നായ്
വീട്ടുകാരുമൊത്ത് രസിച്ചീടാം....

വെറുതെ പുറത്ത് തെണ്ടി നടന്ന്
കൊറോണയേയും ക്കൂട്ടിവരാതെ
വീട്ടുക്കാരെയും കൂട്ടുകാരെയും
രക്ഷിക്കേണ്ടേ നമ്മൾക്ക്

എല്ലാവരും ഒത്തോരുമിച്ച്
ശുചിത്വശീലം കൊണ്ടാടീ...
നമുക്കവനെ അകറ്റീടാം
നാട്ടിൽ നിന്നോടിക്കാം

മുഹമ്മദ്‌ യൂസഫ്
6 A ജിയുപിഎസ് ഹോസ്ദുർഗ്ഗ് കടപ്പുറം
ഹോസ്ദുർഗ്ഗ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത