പോരാടീടാം നമുക്ക് ശ്രമിച്ചിടാം കൂട്ടരെ
പ്രതിരോധ മാർഗത്തിലൂടെ
വൈറസിനെ തുരത്തിടാം
നേടീടാം രോഗമുക്തി
ഒഴിവാക്കീടാം ഹസ്തദാനം
ഒഴിവാക്കീടാം സ്നേഹസന്ദർശനങ്ങൾ
കുറച്ചു കാലം അകന്നിരുന്നാലും
ഭയപ്പെടേണ്ടതില്ല നാം
ഇടയ്ക്കിടെ കൈകൾ നാം
കഴുകീടേണം സോപ്പിനാൽ
ഇതിൽപ്പരം മറുവഴി ഇല്ലതാനും കൂട്ടരെ
തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും
തൂവാല നാം ഉപയോഗിച്ചിടേണം
അകന്നു നിൽക്കുക അകലം പാലിക്കുക
ഭയമരുത് കൂട്ടരെ ജാഗ്രതയതു വേണം
നമ്മൾ പോരാടുവാൻ ശ്രമിക്കുക കൂട്ടരെ
പ്രതിരോധമാർഗത്തിലൂടെ.