സെന്റ്.തോമസ് യു.പി.എസ് കൂനംമ്മൂച്ചി/അക്ഷരവൃക്ഷം/എന്റെ കൊറോണക്കാലാന‌ുഭവങ്ങൾ

15:07, 24 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 24354 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= എന്റെകൊറോണക്കാലാന‌ുഭവങ്ങൾ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
എന്റെകൊറോണക്കാലാന‌ുഭവങ്ങൾ
                  കൊറോണയെ ആദ്യം ഞാൻ വളരെ പേടിയോടെയാണ് കണ്ടിരുന്നത്.എന്നാൽ പിന്നെ എനിക്ക് എന്റെ പപ്പയും അമ്മയും മലസ്സിലാക്കി തന്നു പേടിയല്ല വേണ്ടത് ജാഗ്രതയാണെന്ന്. വീട്ടിൽനിന്ന്  പപ്പ സാധനങ്ങൾ വാങ്ങിക്കാൻ പോകുന്നത് നോക്കി നിൽക്കാറുണ്ട്. ഇതുവരെ ഇല്ലാത്ത ശീലങ്ങളാണ് പപ്പയിൽ ഞാൻ കണ്ടത്. കൈകൾ കഴുകിയും ടവ്വൽ മുഖത്ത് കെട്ടിയുമാണ് പുറത്തു പോകുന്നത്.അതിന്റെ പ്രയോജനങ്ങളെ ക്കുറിച്ച് പപ്പ വിശദമാക്കി ത്തന്നു. കൈകൾ കഴുകാൻ ശരിക്കും പഠിച്ചു.കൊറോണക്കാലം എനിക്ക് വളരെ ഇഷ്ടമായിരുന്നു, കാരണം പകൽ ഒന്നും ഞാൻ എന്റെ പപ്പയെ കാണാറില്ല. ഉറങ്ങാൻ പോകുന്നസമയത്ത് കാണുന്ന പപ്പയെ ഞാൻ ലോക്ക്ഡൗൺ കാലത്ത് പകലും രാത്രിയും കാണാൻ തുടങ്ങി ഞാനും എന്റെ ചേച്ചിയും വളരെ സന്തോഷത്തോടെയുള്ളകാലം.കളിയുംചിരിയുംമാത്രമായിരുന്നുഞങ്ങളുടെ വീട്ടിൽ നിറ‍ഞ്ഞു നിന്നത
                    രാവിലെ തന്നെ പപ്പയു‌ടെ കൂടെ പറമ്പിലേക്കുള്ള യാത്ര തിരിക്കും.അവിടെ ആദ്യത്തെ പണി പക്ഷികൾക്ക് പാത്രത്തിൽ വെള്ളംവെയ്ക്കുന്ന ജോലിയാണ്. പപ്പ എല്ലാവർഷവും ചെയ്യുന്ന ജോലിയാണിത്. എന്നാൽ ഞാൻ ഇതറിഞ്ഞത് ഈ കാലത്താണ്. ഇപ്പോൾ ഞാനും എന്റെ ചേച്ചിയുമാണ് ഈ ജോലി ചെയ്യുന്നത്. അതു വഴി ദാഹം തീർത്തു പോകുന്ന പക്ഷി കളുടെ പലതരത്തിലുള്ള ശബ്ദങ്ങളും അവരുടെ സന്തോഷവും ഞാൻ ആസ്വദിച്ചു. പക്ഷി നിരീക്ഷണം എനിക്ക് ഇഷ്ടപ്പെട്ട വിനോദമായി തീർന്നു. ചക്കയും മാങ്ങയും പേരയ്ക്കയും  ഞാവൽപഴവും ചാമ്പയ്ക്കയും വാഴയും ജാതിയും കവുങ്ങും എല്ലാം ഉള്ള പറമ്പിലാണ് എന്റെ വീട്. എന്നാൽ ഞാൻ ഇതു വരെ ചിന്തിച്ചിട്ടില്ലാ എങ്ങിനെയാണ് ഇതെല്ലാം എന്റെ പറമ്പിൽ വന്നത് എന്ന് എന്നാൽ പപ്പ പറഞ്ഞു  എന്റെ അപ്പാപ്പൻമാർ ജീവിച്ചിരുന്ന കാലത്ത്  വെച്ചതാണ് ഇതെല്ലാം. എനിക്ക് സന്തോഷമായി. ശരിയ എന്റെ ക്ലാസ്സ് ടീച്ചറായ ഷൈനി ടീച്ചർ  പഴഞ്ചൊല്ലുകൾ പഠിപ്പിച്ചപ്പോൾ പറഞ്ഞ് തന്നിട്ടുള്ളത്  പെട്ടെന്ന് ഒാർമ്മയിൽവന്നു. സമ്പത്തുകാലത്ത് 'തൈപത്തു വച്ചാൽ ആപത്തുകാലത്ത് കാ പത്തു തിന്നാം' എന്റെ മനസ്സിൽ ഒാടി വന്നു. അന്ന് തൊട്ട് ഞാനും ഒരു കാര്യം ചെയ്യാൻ തുടങ്ങി  എല്ലാ ഫലങ്ങളുടേയും വിത്ത് എടുത്തു വച്ച്  നടാൻ തുടങ്ങി എനിക്കും എന്റെ തലമുറയ്ക്കും  വേണ്ടി.  കൊറോണ കാലത്ത് ഞാൻ എന്റെ കൊയ്ത്ത് കഴിഞ്ഞ നെൽ പാടങ്ങളിലൂടെ  യാത്ര തിരിച്ചു  വേനൽ മഴ കിട്ടിയപ്പോൾ ഉഴുതുകൊണ്ടിരിക്കുന്ന നെൽ പാടങ്ങൾ കാണാൻ വളരെ മനോഹരമായ കാഴ്ചയാണ് കൃഷിയിടങ്ങളിൽ ആവശ്യമുള്ള വെള്ളം ശേഖരിക്കുന്നതടയിണകൾ ആദ്യമായാണ് ഞാൻ കാണുന്നത് കൃഷിക്ക് ആവശ്യമായ പരിസരത്തെ 5 കുളങ്ങൾ ഞാൻ കണ്ടു എല്ലാം പരിചയപ്പെട്ടത് ഈ കൊറോണ കാലത്താണ് വീട്ടിൽ തന്നെ ഞങ്ങൾ ഊഞ്ഞാൽ കെട്ടിയും ഏറു മാടം ഉണ്ടാക്കിയുംആനന്ദിച്ചിരുന്ന കാലം വേറെ ഉണ്ടായിട്ടില്ല. പിന്നെ ഈ കാലഘട്ടത്തിൽ ആശുപത്രിയിൽ പോകേണ്ടി വന്നിട്ടില്ല. കാരണം വീട്ടിൽനിന്നുള്ള ഭക്ഷണം തന്നെയായിരുന്നു എല്ലാ ദിവസവും. ബേക്കറി വിഭവങ്ങൾ ഒഴിവാക്കി. വീട്ടിൽ തന്നെ ഉണ്ടാക്കി തുടങ്ങി  ചക്ക വിഭവങ്ങളും  മാമ്പഴം കൊണ്ടുള്ള വിഭവങ്ങളും. വാഹനങ്ങൾ ഇല്ലാത്തതിനാൽ പുകയുടേയും പൊടിയുടേയും മാലിന്യങ്ങൾ ഇല്ല.  പരിസരങ്ങൾ വൃത്തിയായി. അസുഖങ്ങൾ കുറവായി. വീടും പരിസരവും ഞങ്ങൾ വൃത്തിയായി സൂക്ഷിച്ചു. നല്ലൊരു പൂന്തോട്ടവും  പച്ചക്കറി തോട്ടവും  നിർമിച്ചു.  രോഗം വന്നിട്ട് ചികിത്സിക്കുന്നതിലും നല്ലത് രോഗം വരാതെ സൂക്ഷിക്കുന്നതാണ് എന്ന് മനസ്സിലായി. വൃത്തിഹീനമായ സാഹചര്യങ്ങൾ ഒഴിവാക്കിയാൽ ഇതെല്ലാം ഒരളവു വരെ  സാധിക്കും 
                    വിദ്യാർഥികളായ നാം അറിവു നേടുക മാത്രമല്ല ചില നല്ല ഗുണങ്ങൾ വളർത്തണം.അതിൽ വളരെ പ്രധാനപ്പെട്ടതാണ്  ആരോഗ്യ ശീലങ്ങൾ,വ്യക്തിശുചിത്വം.  പരിസരശുചിത്വം എന്നിവ പാലിക്കൽ  അത് നമുക്കും നാടിനും അഴകും ആരോഗ്യവും കൈവരിക്കാൻ നല്ലതാണ്. നമ്മുടെ ലോകവും നമ്മുടെ നാടും കൊറോണയെ പേടിച്ചിരിക്കുന്ന കാലത്ത് നമുക്ക് ചെയ്യാൻ പററുന്നത് വീട്ടിൽ ഇരുന്ന് കൊണ്ട് തന്നെ കൊറോണയെ പ്രതിരോധിക്കാം എന്നതാണ്. നല്ലവാർത്തകൾ അല്ല നമുക്ക് ചുററും നടക്കുന്നത്  വീട്ടിൽ ഇരുന്ന്  കൊണ്ടു തന്നെ  കുറേ നല്ല അനുഭവങ്ങൾ ഉണ്ടായി. എനിക്ക് ആദ്യമായാണ് ഇത്രയും നല്ല അനുഭവം ഉണ്ടാകുന്നത്  എല്ലാം സുഖമാകട്ടെ എന്ന് നമുക്ക് പ്രാർഥിക്കാം  
ആരോൺ കെ ജെ
2 A സെന്റ് തോമസ്സ് യ‌ു പി എസ്സ് ക‌ൂനംമ‌ൂച്ചി
ക‌ുന്നംക‌ുളം ഉപജില്ല
ത‌ൃശ്ശ‌ൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം