സെന്റ്. മേരീസ് എൽ പി എസ് കുഴിക്കാട്ടുശേരി/അക്ഷരവൃക്ഷം/'''ഉപദേശത്തിന്റെ വില

14:38, 24 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Subhashthrissur (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഉപദേശത്തിന്റെ വില

ഒരിക്കൽ ഒരു ഗ്രാമത്തിൽ ചിന്നു എന്ന മിടുക്കിയായിരുന്ന ഒരു കുട്ടി താമസിച്ചിരുന്നു.ചിന്നുവിന് ഒരു കൂട്ടുകാരി ഉണ്ടായിരുന്നു.മിന്നു എന്നായിരുന്നു അവളുടെ പേര്.ഒരുദിവസം ചിന്നു ടിവി കണ്ടുകൊണ്ടിരിക്കുമ്പോൾ കൊറോണ എന്ന അസുഖത്തെ പറ്റി കണ്ടു.ചിന്നു കൊറോണ എന്താണെന്ന് അമ്മയോട് ചോദിച്ചു മനസ്സിലാക്കി.കുറച്ചു ദിവസങ്ങൾക്കകം കൊറോണ ലോകത്ത് പടർന്നുപിടിച്ച വിവരം ചിന്നു അറിഞ്ഞു.അവൾ അസുഖം വരാതിരിക്കാൻ ശുചിത്വം പാലിച്ചിരുന്നു.ചിന്നുവിന്റെ വീട്ടിലും എല്ലാവരും മാസ്ക് ധരിച്ചും ശുചിത്വം പാലിച്ചും പുറത്തുപോകാതെ കഴിഞ്ഞിരുന്നു.എന്നാൽ അവളുടെ കൂട്ടുകാരിയായ മിന്നുവിന്റെ വീട്ടിൽ ആരും ഇതൊന്നും ശ്രദ്ധിച്ചില്ല.ചിന്നു പല പ്രാവശ്യം മിന്നുവിനോട് ശുചിത്വം പാലിക്കണമെന്ന് പറയുമായിരുന്നു.എന്നാൽ അവൾ ഇതൊന്നും ശ്രദ്ധിച്ചില്ല.അങ്ങനെയിരിക്കെ ഒരു ദിവസം മിന്നുവിന് വയ്യാതായി ആശുപത്രിയിൽ പോയപ്പോൾ ഡോക്ടർ പറഞ്ഞു മിന്നുവിന് കൊറോണ ബാധിച്ചിരിക്കുന്നു.ശരിയായി ശുചിത്വം പാലിക്കുകയും പുറത്തു പോകാതെയിരിക്കുകയും ചെയ്തിരുന്നെങ്കിൽ ഇങ്ങനെ ഉണ്ടാവില്ലായിരുന്നു എന്ന് അപ്പോഴാണ് മിന്നുവിന് മനസ്സിലായത്.മിന്നു വിന്റെ അവസ്ഥ നിങ്ങൾക്ക് വരാതിരിക്കണമെങ്കിൽ ഉപദേശം സ്വീകരിക്കുക അതു പാലിക്കുക.വ്യഗ്രത വേണ്ട ജാഗ്രത മതി.

ഋഷിക കെ.ഡി
2D സെന്റ് മേരീസ് സ്കൂൾ കുഴുക്കാട്ടുശ്ശേരി
മാള ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Subhashthrissur തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കഥ