ഗവൺമെന്റ് യു പി എസ്സ് വെമ്പള്ളി/അക്ഷരവൃക്ഷം/ശുചിത്വം...... ഒരു പഴങ്കഥ

14:17, 24 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Asokank (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ശുചിത്വം...... ഒരു പഴങ്കഥ

 എനിക്കുണ്ടൊരു മുത്തശ്ശി
 പല്ലുകൾ ഇല്ല മുത്തശ്ശി
 മോണ കാട്ടി ചിരി തൂകി
 ചേർത്തുപിടിക്കും മുത്തശ്ശി
 കഥകൾ കേൾക്കാൻ എന്തു രസം
 പാട്ടും കൊട്ടും താളമിടും
 പഴമക്കാരാം ഞങ്ങളുടെ
 വൃത്തി കഥകൾ പറഞ്ഞു തരാം
 പുറത്തുപോയി വീട് അണയുമ്പോൾ
 വൃത്തിയാക്കും കയ്യും കാലും കിണ്ടി നിറയെ വെള്ളവും ഉണ്ട് ഓരോ വീടിനു മുറ്റത്ത്
 ഇടുന്ന വസ്ത്രം വെളിയിൽ ഇടും അന്നന്നത്തെ വസ്ത്രം അലക്കി വെയിലിൽ തന്നെ ഉണക്കീടും
 മടക്കി തേച്ച് ഭംഗിയായി
 അലമാരകളിൽ സൂക്ഷിക്കും നന്നേ രാവിലെ എഴുന്നേൽക്കും
 കുളിച്ച് ശുദ്ധി വരുത്തിയ ശേഷം ഈശ്വരനോട് എന്നും പ്രാർത്ഥിക്കും
 മുറ്റമടിക്കും പുല്ലുകൾ കിള്ളും വീടുകൾ അടിച്ചു തുടച്ചീടും അടുക്കളയിൽ ശുചിയോടെന്നും ആഹാരങ്ങൾ ഉണ്ടാക്കും
ചാരം ചേർത്ത് പാത്രം കഴുകി വെയിലത്തെന്നുമുണക്കീടും അടുക്കും ചിട്ടയും ജീവിതം എന്നും അതാണ് എന്നും ആരോഗ്യം

ഗോഡ്വിൻ എസ്
2 എ ഗവൺമെന്റ് യു പി എസ്സ് വെമ്പള്ളി
കുറവിലങ്ങാട് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Asokank തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത