എസ്സ്. സി. ജി. എച്ച്. എസ്സ്. എസ്സ്. കോട്ടക്കൽ മാള/അക്ഷരവൃക്ഷം/അങ്ങനെയൊരു കൊറോണക്കാലത്ത്

13:17, 24 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Pkgmohan (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
  അങ്ങനെയൊരു കൊറോണക്കാലത്ത്   
   അവസാന പരീക്ഷയും കഴിഞ്ഞ് വളരെ ആഹ്ലാദത്തോടെയായിരുന്നു ഉണ്ണിക്കുട്ടൻ അന്ന് വിദ്യാലയത്തിൽ നിന്നും വീട്ടിലേക്കെത്തിയത്. താൻ കാത്തിരുന്ന വേനൽക്കാലഅവധി ഇതാ ഇപ്പോൾ വന്നെത്തിയിരിക്കുന്നു പരീക്ഷയോ പരീക്ഷാ പേടിയോ കൂടാതെ കൂട്ടുകാരോടൊത്ത് ഉല്ലസിക്കുന്നതും അമ്മയോടൊപ്പം സമയം ചിലവഴക്കുന്ന നിമിഷങ്ങളും അവന്റെ മനസ്സിലൂടെ കടന്നുപോയി. അവൻ നേരെ അടുക്കളയിൽ ചെന്ന് തന്റെ അമ്മയ്ക്ക്   അഹ്ലാദത്തോടെ ഒരു മുത്തം നൽകി. ഉണ്ണിക്കുട്ടനെ പുണർന്ന കൊണ്ട് അമ്മ പറഞ്ഞു " ഉണ്ണീ വേഗം കുളിച്ച് വാ, അമ്മ പലഹാരം എടുത്തു വയ്ക്കാം". കുളിയെല്ലാം കഴിഞ്ഞ് തന്റെ ആ വർഷത്തിലെ പാഠ പുസ്തകങ്ങൾ തട്ടിൻപുറത്തേക്ക് മാറ്റി വയ്ക്കാൻ തീരുമാനച്ചു.
     പുസ്തകങ്ങളെല്ലാം ഒതുക്കി വച്ച് തട്ടിൻപുറത്ത് നന്ന് ഇറങ്ങവേ പൊടിപിടിച്ച് കിടക്കുന്ന ഒരു ചുവന്ന ഡയറി അവന്റെ ശ്രദ്ധയിൽ പെട്ടു. അവനതു എടുത്തു നോക്കി. തന്റെ അമ്മയുടേതാണത്. അവൻ അതിലെ വർഷം നോക്കി "2020 ". അതിലെ താളുകൾ ഒരോന്നായി മറിച്ചു നോക്കി. അതിലെ ചുവന്നക്ഷരത്തിൽ എഴുതിയിരിക്കുന്ന വാക്കുകൾ അക്ഷരങ്ങൾ കൂട്ടിച്ചേർത്ത് അവൻ വായിച്ചു _"അ - ങ്ങനെ - യൊ - രു  കൊ-റോണ കാ-ലത്ത് " 
       ഡയറിയുമെടുത്ത് ആകാംഷയോടെ അവൻ അമ്മയുടെ അടുത്തെത്തി." കൊറേണയോ...! അതാരാണമ്മേ? ". അമ്മ തന്റെ ഡയറിയും പിടിച്ചു നിൽക്കുന്ന ഉണ്ണിക്കുട്ടനു നേരെ തിരിഞ്ഞിട്ടു പറഞ്ഞു "ഹാ.....മോന് കഥ കേൾക്കാൻ ഇഷ്ടല്ലേ..... അമ്മ ഒരു കഥ പറയട്ടെ".  ഉണ്ണി ഉത്സാഹത്തോടെ കഥ കേൾക്കാനായി കാതോർത്തിരുന്നു. അമ്മ കഥ പറഞ്ഞു തുടങ്ങി.
    അമ്മയ്ക്കന്ന് ഉണ്ണിക്കുട്ടന്റെ പ്രായമേ ഉള്ളൂ. അങ്ങനെയിരിക്കേ ഒരിക്കൽ ഭൂമിയിലുള്ള  മനുഷ്യർ അവന്റെ സ്വാർത്ഥതയ്ക്കും ഇഷ്ടാനിഷ്ടങ്ങൾക്കും അനുസരിച്ച് ഒരോ ചീത്ത പ്രവൃത്തികൾ ചെയ്തു കൊണ്ടേയിരുന്നു. അത് ഒരു പരിധിവിട്ടപ്പോൾ പ്രകൃതിയെയും ദൈവത്തെയും  വേദനിപ്പിച്ചു.അങ്ങനെ ഒരു ദിവസം ദൈവം മനുഷ്യനെ ഒരു പാഠം പഠിപ്പിക്കാനായി ഒരു ഭൂതത്ത ഭൂമിയിലേക്കയച്ചു. മനുഷ്യരതിനെ കൊറോണയെന്നും കോവിഡ് 19 എന്നും പേരിട്ടു വിളിച്ചു. 
 "ഭൂതമോ! ആ ഭൂതം എങ്ങനെയായിരിക്കാ...?" ഉണ്ണിക്കുട്ടൻ ഇടറിയ മുഖത്തോടെ ചോദിച്ചു.
   ആ ഭൂതത്തെ ആർക്കും കാണാൻ കഴിയില്ല. അത് ഈ ലോകം മുഴുവൻ വ്യാപിച്ച് നടക്കും. ആ ഭൂതം ഒരോ മനുഷ്യനെയും തന്റെ വലയിൽ കുരുക്കി രോഗികളാക്കി മാറ്റി. പലരെയും അത് കൊല്ലുകയും ചെയ്തു. ലോകം മുഴുവൻ മരണഭീതിയിൽ മുഴുകി. അവസാനം എല്ലാ മനുഷ്യരും ഈ ഭൂതത്തെ  ഭയന്ന് വീടുകളിലിരുപ്പായി. അത് മനുഷ്യ ദേഹത്ത് വരാതിരിക്കാൻ എല്ലാവരും കൈകൾ നിരന്തരം കഴുകാൻ തുടങ്ങി. എല്ലാ പരീക്ഷകളും മാറ്റി സ്കൂൾകുട്ടികളും ജോലികൾ മാറ്റിവച്ച് മാതാപിതാക്കളും മറ്റെല്ലാവരും പുറത്തിറങ്ങാതെ വീടുകളിൽ തന്നെ അടച്ചിരുപ്പായി. സമയമില്ലെന്ന് നടിച്ച് ഒരോകാര്യങ്ങളിൽ നിന്നും ഒഴിഞ്ഞ് മാറുന്ന മനുഷ്യൻ അന്ന് ഒരോ ദിവസത്തെ സമയവും തള്ളി നീക്കാൻ വീർപ്പുമുട്ടി. കുടുംബങ്ങൾ തമ്മിലും രാജ്യങ്ങൾ തമ്മിലുമുള്ള ബന്ധങ്ങൾ ഊഷ്മളമായി. അന്ന് നമ്മുടെ പോലീസ് ഉദ്യോഗസ്ഥരുടെ സേവനങ്ങളും ഒരോ ജീവൻ രക്ഷിക്കാനായി പ്രയത്നിച്ച ഡോക്ടർമാർ, നഴ്സുമാർ എന്നിവരുടെ സേവനങ്ങൾ വളരെയേറെ വിലപ്പെട്ടതാണ്. അങ്ങനെയിരിക്കെ  അവസാനം ദൈവം തന്നെ തീരുമാനിച്ചു. ഈ പരീക്ഷണമങ്ങ് അവസാനിപ്പിക്കാമെന്ന്. മനുഷ്യരെല്ലാവരും സ്നേഹത്തോടെയും  സമാധാനത്തോടെയും ജീവിക്കുന്നത് കണ്ട് സന്തുഷ്ടനായ ദൈവം ആ ഭൂതത്തെ തന്റെ അടുത്തേക്ക് മടക്കി അയക്കുകയും ചെയ്തു.
      കഥ അവസാനിച്ചപ്പോൾ ഉണ്ണിക്കുട്ടൻ അമ്മയോട് ചോദിച്ചു " ദൈവം ആ ഭൂതത്തെ ഇനിയും ഇങ്ങോട്ടേക്കയയ്ക്കോ!". അമ്മ അവനെ അടുത്ത് ചേർത്തുക്കൊണ്ട് പറഞ്ഞു "അതെല്ലാം ദൈവത്തിന്റെ ഒരോ പരീക്ഷണങ്ങളല്ലേ...... നമ്മൾ അതെല്ലാം അതിജീചിച്ച് അതിൽ നിന്ന് പാഠമുൾകൊണ്ട് നല്ല മനുഷ്യരായി ജീവിക്കാൻ പഠിക്കണം. ഉണ്ണിക്കുട്ടൻ അതോർത്ത് പേടിക്കണ്ടാട്ടോ...... "
    അവനെ പുണർന്നു കൊണ്ട് താനുണ്ടാക്കിയ പലഹാരം അവന്നു വായിൽ വച്ച് കൊടുത്തു. അവനത് അസ്വദിക്കൻ തുടങ്ങി.
സഹ്വവ വി എം
10 D എസ്. സി. ജി. എച്ച്. എസ്. എസ്. കോട്ടക്കൽ, മാള
മാള ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കഥ