ഗവ എൽ പി എസ് വെള്ളാവൂർ/അക്ഷരവൃക്ഷം/ഒറ്റക്കെട്ടായ്
ഒറ്റക്കെട്ടായ്
രോഗം വന്ന് ചികിത്സിക്കുന്നതിനേക്കാൾ നന്ന് രോഗം വരാതെ സൂക്ഷിക്കുന്നതാണെന്നു പറയാറുണ്ട്. ഇന്ന് ലോകം നേരിടുന്ന ഏറ്റവും വലിയ വിപത്തായി മാറിയിരിക്കുകയാണ് കോവിഡ് 19 ചൈനയിലാണ് ഈ രോഗം ആദ്യം കണ്ടത്. അവരുടെ തെറ്റായ ആഹാരരീതിയാണ് ഈ മഹാരോഗത്തിന് കാരണമെന്നു കരുതുന്നു. നല്ല ആരോഗ്യ ശീലങ്ങൾ ഏതസുഖത്തെയും തുരത്തുന്നതാണ്. ക്ലാസിൽ നിന്നും വീട്ടിൽ നിന്നും പഠിച്ച ശുചിത്വ ശീലം നമ്മൾ പാലിക്കേണ്ടതാണ്. സോപ്പോ, ഹാൻഡ് വാഷോ ഉപയോഗിച്ച് 20സെക്കന്റ വൃത്തിയായി കൈകഴുകുക, മാസ്ക് ധരിക്കുക , സാമൂഹിക അകലം പാലിക്കുക, വീടിനുള്ളിൽ തന്നെ കഴിയുക ഇങ്ങനെ വൈറസ് ബാധയേല്ക്കാതിരിക്കാൻ ശ്രദ്ധിക്കാം .കൊച്ചു കുട്ടികൾക്ക് വൈറസ് ബാധപെട്ടന്നുണ്ടാകുമെന്ന് പറയുന്നു . അതിനാൽ നമ്മൾ കുട്ടികൾ വളരെ ശ്രദ്ധിക്കണം . കളിച്ചും പഠിച്ചും ചിത്രങ്ങൾ വരച്ചും പൂച്ചെടി നട്ടും അമ്മയെ സഹായിച്ചും നമുക്കീ കൊ റോണക്കാലം ഒറ്റക്കെട്ടായ് അതിജീവിക്കാം.
സാങ്കേതിക പരിശോധന - Asokank തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കറുകച്ചാൽ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കറുകച്ചാൽ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കോട്ടയം ജില്ലയിൽ 24/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം