ഇനിയും പരീക്ഷണം - തുടരുമീ വേളയിൽ കാത്തിരിക്കൂ നിങ്ങൾ തെളിഞ്ഞൊരാകാശത്തിനായ് .... പ്രതീക്ഷതൻ കടിഞ്ഞാണുമായ് സേവനം ചെയ്തിടുന്നു ടീച്ചറമ്മയും കൂട്ടരും രാപകലില്ലാതെ അധ്വാനിച്ചീടുന്ന കാവലാൾ, വീഥികൾ തോറും നിൽപ്പുണ്ട് കാവലായ് ! പിന്തുണച്ചീടുക കഴിയുന്ന തത്രയും...... ദു:ഖവും കോപവും മാറ്റി നിർത്തീടുക ആരോഗ്യ പൂർണ്ണമാം നാളത്തെ നാടിനായ് ബീർബലിൻ തൂലിക മന്ത്രിച്ച പോലെ,യീ നേരവും കടന്നു പോകും! മാതൃത്വം വെടിഞ്ഞമ്മ ഉഗ്ര സ്വരൂപയായ് തീർന്നൊരാ നേരവും കടന്നു പോയപോൽ ! കൊറോണതൻ ചുടലക്കളത്തിൽ നിന്നു - യർത്തെഴുന്നേൽക്കുമാ പഴയ മൂല്യവും.... ശാന്തരായ് കാത്തിരിക്കു തെളിഞ്ഞൊരാകാശത്തിനായ് ....
സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത