ജി. എച്ച്.എസ്. പൂച്ചപ്ര/അക്ഷരവൃക്ഷം/ഒരു ലോക്ക് ഡൗൺ ദിനം

ഒരു ലോക്ക് ഡൗൺ ദിനം
  ഞാൻ ഇന്ന് രാവിലെ എഴുന്നേറ്റു .പ്രഭാതകൃത്യങ്ങൾ ചെയ്തു .ടിവി വെച്ചു .കാപ്പി കുടിച്ചു .പത്രം വായിച്ചു .കോവിഡ്  19 എന്ന വൈറസ് ലോകം മുഴുവൻ വ്യാപിച്ചു കഴിഞ്ഞു. ഈ സാഹചര്യത്തിൽ സ്കൂൾ, കോളേജ് വ്യവസായശാലകൾ മറ്റ്സ്ഥാപനങ്ങൾ എല്ലാം അടച്ചപൂട്ടിയിരിക്കുന്നു . കളിച്ചും ടിവി  കണ്ടും മടുത്തപ്പോൾ ഞാൻ അച്ഛമ്മയുടെ കൂടെ പറമ്പിൽ പോയി .കപ്പ നട്ടു ,പച്ചക്കറി വിത്തുകൾ നട്ടു. വീട്ടിലിരിക്കുന്ന സമയം ഉപയോഗപ്പെടുത്തുകയാണെങ്കിൽ നമുക്ക് ഒരുപാട് കാര്യങ്ങൾ ചെയ്യാൻ സാധിക്കും . നമ്മുടെ ജീവൻ രക്ഷിക്കാൻ സർക്കാരും ആരോഗ്യ പ്രവർത്തകരും ഒന്നിച്ചു പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു. സർക്കാർ  നിർദ്ദേശം എല്ലാവരും പാലിക്കുക .സാമൂഹിക അകലം പാലിക്കുക ,വീടിന് പുറത്തിറങ്ങാതെ ഇരിക്കുക,കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകുക മുതലായ കാര്യങ്ങൾ പാലിച്ച് ജാഗ്രത ഉള്ളവരായിരു  ന്നാൽ ഈ വൈറസിനെ നമുക്ക് ഓടിക്കാം .ഈ സാഹചര്യത്തിൽ രോഗം പടർന്നു പിടിക്കാതെ നോക്കുക എന്നതാണ് നാമോരോരുത്തരുടെയും ലക്ഷ്യം.ഒന്നിച്ചുനിന്നാൽ നമുക്ക് ഈ വൈറസിനെ അതിജീവിക്കാം. നല്ലൊരു നാളെക്കായി ഒന്നിച്ച് പ്രവർത്തിക്കാം .
ഷാർലറ്റ് എം.എസ്.
4 A ജി .എച്ച്. എസ് .പൂച്ച പ്ര
അറക്കളം ഉപജില്ല
ഇടുക്കി
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം