ജി. എച്ച്.എസ്. പൂച്ചപ്ര/അക്ഷരവൃക്ഷം/ഒരു ലോക്ക് ഡൗൺ ദിനം

Schoolwiki സംരംഭത്തിൽ നിന്ന്
ഒരു ലോക്ക് ഡൗൺ ദിനം

ഞാൻ ഇന്ന് രാവിലെ എഴുന്നേറ്റു .പ്രഭാതകൃത്യങ്ങൾ ചെയ്തു .ടിവി വെച്ചു .കാപ്പി കുടിച്ചു .പത്രം വായിച്ചു .കോവിഡ് 19 എന്ന വൈറസ് ലോകം മുഴുവൻ വ്യാപിച്ചു കഴിഞ്ഞു. ഈ സാഹചര്യത്തിൽ സ്കൂൾ, കോളേജ് വ്യവസായശാലകൾ മറ്റ്സ്ഥാപനങ്ങൾ എല്ലാം അടച്ചപൂട്ടിയിരിക്കുന്നു . കളിച്ചും ടിവി കണ്ടും മടുത്തപ്പോൾ ഞാൻ അച്ഛമ്മയുടെ കൂടെ പറമ്പിൽ പോയി .കപ്പ നട്ടു ,പച്ചക്കറി വിത്തുകൾ നട്ടു. വീട്ടിലിരിക്കുന്ന സമയം ഉപയോഗപ്പെടുത്തുകയാണെങ്കിൽ നമുക്ക് ഒരുപാട് കാര്യങ്ങൾ ചെയ്യാൻ സാധിക്കും . നമ്മുടെ ജീവൻ രക്ഷിക്കാൻ സർക്കാരും ആരോഗ്യ പ്രവർത്തകരും ഒന്നിച്ചു പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു. സർക്കാർ നിർദ്ദേശം എല്ലാവരും പാലിക്കുക .സാമൂഹിക അകലം പാലിക്കുക ,വീടിന് പുറത്തിറങ്ങാതെ ഇരിക്കുക,കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകുക മുതലായ കാര്യങ്ങൾ പാലിച്ച് ജാഗ്രത ഉള്ളവരായിരു ന്നാൽ ഈ വൈറസിനെ നമുക്ക് ഓടിക്കാം .ഈ സാഹചര്യത്തിൽ രോഗം പടർന്നു പിടിക്കാതെ നോക്കുക എന്നതാണ് നാമോരോരുത്തരുടെയും ലക്ഷ്യം.ഒന്നിച്ചുനിന്നാൽ നമുക്ക് ഈ വൈറസിനെ അതിജീവിക്കാം. നല്ലൊരു നാളെക്കായി ഒന്നിച്ച് പ്രവർത്തിക്കാം .

ഷാർലറ്റ് എം.എസ്.
4 A ജി .എച്ച്. എസ് .പൂച്ച പ്ര
അറക്കളം ഉപജില്ല
ഇടുക്കി
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - ലേഖനം