മുത്തത്തി എസ് വി യു പി സ്കൂൾ/അക്ഷരവൃക്ഷം/ജാഗ്രത

10:20, 24 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- MT 1227 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണ എന്ന മഹാ മാരി <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ എന്ന മഹാ മാരി

ലോകത്തെ ഞെട്ടിച്ച ഒരു മഹാമാരിയാണ് കൊറോണ. ലോകത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ലക്ഷം കവിഞ്ഞു. കൊറോണ എന്ന വൈറസാണ് കോവിഡ് പരത്തുന്നത്. അമേരിക്ക, ഇറാൻ, ഇറ്റലി, സ്പെയ്ൻ, ബ്രിട്ടൺ, ചൈന എല്ലാം കൊറോണയ്ക്കു മുന്നിൽ എന്ത് ചെയ്യണമെന്നറിയാതെ പകച്ചു നിൽക്കുകയാണ്. ലോകത്ത് കൊറോണയുടെ മരണനിരക്ക് 7 ശതമാനം ആണെങ്കിൽ കേരളത്തിൽ അത് വെറും 5 ശതമാനമാണ്. ഈ കോറോണക്കാലത്ത് സർക്കാർ എല്ലാവർക്കും സൗജന്യ റേഷൻ എത്തിച്ചു കൊടുക്കുന്നു. നമ്മുക്ക് ഈ മഹാമാരിയെ അതിജീവിക്കേണ്ടത് അത്യാവശ്യമാണ്. അതിനായ് ലോക്ക്ഡൗൺ കാലത്ത് പുറത്തിറങ്ങാതിരിക്കുക, അത്യാവശ്യത്തിന് പുറത്തിറങ്ങുമ്പോൾ മാസ്ക്ക് ധരിക്കുക, കൈകൾ ഇടയ്ക്കിടെ സോപ്പിട്ട് കഴുകുക, വ്യക്തി ശുചിത്വം പാലിക്കുക, സാമൂഹിക അകലം പാലിക്കുക എന്നീ കാര്യങ്ങൾ ശ്രദ്ധിക്കുക കൊറോണയ്‌ക്കെതിരെ നമ്മുക്ക് ഒന്നിച്ച് പൊരുതാം

വൈഗ സുനിൽ എൻ.കെ
1 മുത്തത്തി എസ് വി യു പി സ്കൂൾ
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


.

 സാങ്കേതിക പരിശോധന - MT_1227 തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം