തിലാന്നൂർ യു പി സ്കൂൾ/അക്ഷരവൃക്ഷം/കൊറോണയെന്ന മഹാമാരി
കൊറോണയെന്ന മഹാമാരി
ഇരുപത്തിയൊന്ന് വയസുകാരിയായ ഡയാന ഒരു സോഫ്റ്റുവേർ കമ്പനിയിൽ ജോലി സംബന്ധമായി ചൈനയിലാണ് താമസിക്കുന്നത്.അവളുടെ കൂടെയാണ് മുത്തശ്ശനും അച്ഛനും താമസിക്കുന്നത്.അച്ഛൻ ചൈനയിൽ ഒരു ഫാൻസിക്കട നടത്തുന്നു. മുത്തശ്ശൻ അച്ഛനെ സഹായിച്ചുവരുന്നു. മുത്തശ്ശന് എന്നും വൈകുന്നേരം ചൈനയിലെ വുഹാൻ മാർക്കറ്റിൽ നിന്ന് സാധനങ്ങൾ വാങ്ങാൻ പോകാറുണ്ട് .കൊറോണ പടർന്നുപിടിക്കുന്ന സാഹചര്യം. ഈ സമയത്തും മുത്തശ്ശൻ മാർക്കറ്റിൽ പോകാറുണ്ടായിരുന്നു. ഈയിടെ സുഹൃത്തിന്റെ മകളുടെ കല്യാണത്തിന് മുത്തശ്ശൻ ഇന്ത്യയിലേക്ക് വന്നു. കുറച്ചു നാളുകൾക്ക് ശേഷം ഡയാനയും ഇന്ത്യയിലേക്ക് വന്നു.അപ്പോഴാണ് അവൾ അറിയുന്നത് മുത്തശ്ശന് സുഖമില്ലാത്തത്. 14 ദിവസമായി മുത്തശ്ശൻ വന്നിട്ട്. ഡയാന ഒരാഴ്ച്ചകഴിഞ്ഞാണ് ഇന്ത്യയിലെത്തിയത്. മുത്തശ്ശന് ശ്വാസതടസ്സം,പനി,ചുമ,എന്നിവ കഠിനമായി അനുഭവപെട്ടതിനാൽ മുത്തശ്ശനെ ആശുപത്രിയിലേക്ക് പ്രവേശിപ്പിച്ചു .ആശുപത്രിയിലെത്തിയതോടെ അദ്ദേഹത്തെ നിരീക്ഷണ വാർഡിലേക്ക് കൊണ്ടുപോയി.നിർഭാഗ്യവശാൽ മുത്തശ്ശന് പരിശോധന ഫലം പോസിറ്റീവായിരുന്നു. ഇതിനോടകം തന്നെ നാട്ടിലെങ്ങും കൊറോണ പടർന്നു പിടിചിട്ടുണ്ടായിരുന്നു. ഡയാനയെ ഡോക്ടർ കാര്യങ്ങൾ പറയാൻ വിളിച്ചു."നിങ്ങളുടെ മുത്തശ്ശന് ബാധിച്ചിരിക്കുന്നത് കോവിഡ്-19 ആണ്.ഇതിന് കാരണം ചൈനയിലെ മാർക്കറ്റിൽ നിന്നോ മറ്റോ സമ്പർക്കം കൊണ്ടോ ആവാം. എന്തായാലും നിങ്ങൾ ശ്രദ്ധിക്കണം .വീട്ടിൽ തന്നെ കഴിയുക" ഡോക്ടർ കൗൺസിലിങ്ങ് രൂപത്തിൽ എല്ലാം പറഞ്ഞു കൊടുത്തു. ....... നാം വിജയിക്കുക തന്നെ ചെയ്യും.. ആശങ്ക വേണ്ട .. ജാഗ്രത വേണം ...സാമൂഹിക അകലം പാലിക്കണം...
സാങ്കേതിക പരിശോധന - Ebrahimkutty തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കഥ |