ഭൂമി കരയുകയാണ് പക്ഷേ അവളിൽ കണ്ണുനീരില്ല പകരം അഗ്നിജ്വാലകൾ ആമസോണിലെ തണുത്ത വനപ്രദേശങ്ങളിൽ കത്തിച്ചെലിക്കുന്ന കണ്ണുനീരാഴികൾ മനുഷ്യൻെറ കരളമാം ഹസ്തം നിൻെറ ജീവരക്തം വാർന്നെടുത്തു ഇനിയുമുണർന്നില്ലെങ്കിൽ നാളേക്ക് നീളേയ്ക്ക് ഉറക്കമാകും കഥകളിലും കവിതകളിലും മാത്രം ഒതുങ്ങിയോ നിൻെറ പച്ചപ്പുകൾ നിപ്പയും കൊറോണയും രണ്ടു പൂതനമാരായി അവതരിച്ച് ശ്രീകൃഷ്ണ ചരിതം ഓർമ്മപ്പെടുത്തുന്നുവോ? ജീവാംശമായ് പുഞ്ചിരിയ്ക്കുന്ന പ്രകൃത്യംബയെ വരവേൽക്കാം നമുക്കിനി