സെന്റ് സെബാസ്റ്റ്യൻസ് യു.പി.എസ് കാപ്പാട്/അക്ഷരവൃക്ഷം/ഭീതിപൂണ്ടകാലം

22:27, 23 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Pkgmohan (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഭീതിപൂണ്ടകാലം


വേട്ടയാടുന്ന രോഗമായി കൊറോണ നമ്മുടെ നാട്ടിലെത്തി
ഭീതിപൂണ്ടെല്ലാരും വീട്ടിലായി....
ഷൈലജ ടീച്ചറും മന്ത്രിസാറും ഓടി നടന്നു നമ്മുടെ ജില്ലയിൽ...
സ്കൂളുകൾ എല്ലാം പൂട്ടി പിന്നെ
കോളേജും കടകളും പൂട്ടിയല്ലോ...
വാഹനം എല്ലാം ഓട്ടം നിലച്ചു
സർക്കാർ സ്ഥാപനങ്ങൾ പൂട്ടിയിട്ടു....
സേവനം ചെയ്യുന്ന ഡോകടേഴ്സും, സിസ്റ്റേഴ്സും
കൈകോർത്തുനിന്ന് നമ്മുടെ നാടിനെ രക്ഷിച്ചു
പോലീസു സാറുമ്മാർ രാപകലില്ലാതെ സേവനം
ചെയ്തു എൻ നാടുനീളേ....
ഭക്ഷണസാധനം സർക്കാറുനൽകി
കിറ്റുകളോരോന്നും വേറെയും തന്നു
വല്യമ്മമാർക്കുള്ള മരുന്നുരളോരോന്നും
വീട്ടിലെത്തിക്കുകയും ചെയ്തുവല്ലോ.....
ഷൈലജ ടീച്ചറുള്ളൊരു കാലം
നമ്മളൊന്നിനേയും ഭയപ്പെടേണ്ട
ഏറിയ കാലം കൂടിയെൻ വീട്ടിൽ
എല്ലാവരും കൂടി ഒത്തിരുന്നു.....
 

അനുരാഗിത ബിനു
5 B സെന്റ്. സെബാസ്റ്റ്യൻസ് യു പി സ്കൂൾ കാപ്പാട്, കൊളക്കാട്
ഇരിട്ടി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - pkgmohan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത