ഗവ. എൽ.പി.എസ്. മുക്കോലക്കൽ/അക്ഷരവൃക്ഷം/ തങ്കു കുരങ്ങൻ പഠിച്ച പാഠം
തങ്കു കുരങ്ങൻ പഠിച്ച പാഠം
തങ്കു കുരങ്ങൻ മഹാവികൃതിയായിരുന്നു .മുതിർന്നവർ പറയുന്നതൊന്നും അനുസരിക്കാതെ അവൻ എല്ലായിടത്തും ഓടിച്ചാടിനടക്കുകയും ഉയർന്ന മരങ്ങളിൽ പിടിച്ചുകയറുകയും ചെയ്യും .ഒരുദിവസം അവൻ പപ്പായമരത്തിൽ ഓടിക്കയറാൻ നോക്കിയപ്പോൾ അമ്മ പറഞ്ഞു "അയ്യോ ,തങ്കു കയറല്ലേ എല്ലാ മരവും പോലെയല്ല പപ്പായമരം .അതിനു ബലം തീരെ കുറവാണ് .അതിൽ കയറിയാൽ മരം ഒടിഞ്ഞു നീ താഴെ വീഴും ".പക്ഷേ അമ്മ പറഞ്ഞത് അനുസരിക്കാതെ അവൻ പപ്പായമരത്തിൽ ഓടിക്കയറി .അവൻ കയറിയതും മരം ഒടിഞ്ഞു താഴെവീണു .അവന്റെ കയ്യുംകാലും ഒടിഞ്ഞു .അവൻ അമ്മയെ വിളിച്ചുകരഞ്ഞു .അതോടെ അവൻ ഒരു പാഠം പഠിച്ചു .പിന്നീട് അവൻ അനുസരണക്കേട് കാണിച്ചിട്ടില്ല . ഗുണപാഠം -മുതിർന്നവർ പറയുന്നത് അനുസരിച്ചു് വളരണം .
|