(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
*പ്രകൃതിയോടുളള എന്റെ പ്രണയഠ*
പ്രണയിക്കാൻ എളുപ്പമാണ്..
പ്രത്യേകിച്ച് പ്രകൃതിയെ...
ചിരി വരുമ്പോൾ അവൾ ഉറക്കെ ചിരിക്കും...
കിളികളുടെ ശബ്ദത്തിൽ..
സങ്കടം വന്നാൽ കരയും
മഴയുടെ രൂപത്തിൽ...
ദേഷ്യം വരുമ്പോൾ
ഇടിയായും മിന്നലായും ശോഭിക്കും...
അവസാനം എന്റെ കണ്ണടയുമ്പോൾ എല്ലാവരും തനിച്ചാക്കുമ്പോൾ
ഇരുകയ്യും നീട്ടി എന്നെ അവളുടെ മാറോടു ചേർക്കും...
പണ്ടെങ്ങോ സ്നേഹിച്ചു മറന്നവരെ
ഒന്നുകൂടി കാണണമെന്ന്
തോന്നുമ്പോൾ
വീണ്ടും അവൾ എനിക്കൊരു ജന്മം കൂടി തരും...
അവളുടെ കൈവെള്ളയിൽ വേരാഴ്ന്ന് പോയൊരു ചെമ്പക മരത്തിന്റെ പൂവായി...
സുഗന്ധമുള്ള ഒരു പൂവായി..