ഇങ്ങനെയൊരു ലോക്ക് ഡൗൺ തീരെ പ്രതീക്ഷിച്ചതേയില്ല . മഷിത്തണ്ടുമണമുള്ള സ്ലേറ്റിനും തലപ്പാവണിഞ്ഞ കുട്ടിപ്പെൻസിലിനും ഇനി അജ്ഞാതവാസം എനിക്ക് ഏകാന്തവാസം . അജ്ഞതകളെണ്ണിയെണ്ണി - യൊന്നൊന്നായ് ഹരിച്ച് , ജ്ഞാനത്തിൻ പടികളേറിയോർ ഹരിശ്രീകുറിച്ചതീയേകാന്തഗുഹയിലത്രേ ! പുത്തൻ സ്ലേറ്റിലെന്നുമെത്രയും മായച്ചെഴുതിയിട്ടും പെൻസിലിൻ കാലടിപ്പാടുകൾ വരച്ചോരോ ച്ചിത്രവുമീ ഗുഹയുടെ ചുമരിലത്രേ !
സാങ്കേതിക പരിശോധന - Subhashthrissur തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത