ജി.എച്ച്.എസ്സ്. പേഴക്കാപ്പിള്ളി/അക്ഷരവൃക്ഷം/ ഈ സമയവും കടന്നു പോകും

20:51, 23 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Anilkb (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)


ഈ സമയവും കടന്നു പോകും

ഒരിക്കൽ കൂടി...... ഇത്തവണ കേരളത്തെ മാത്രമല്ല, ലോകത്തെ തന്നെ വിഴുങ്ങാനും കാൽക്കീഴിലാക്കാനും ശക്തിയുള്ള മഹാമാരിയുടെ പിടിയിലാണ് നമ്മൾ. ജീവനു തന്നെ ഭീഷണി മുഴക്കുന്ന, പുറത്തു വരാതെ ,അങ്ങിങ്ങായി ഒളിഞ്ഞിരുന്ന് കീഴ്പ്പെടുത്തുന്ന ശത്രു, കോവിസ് 19. ഇത് കോവിഡ് കാലം. മൂന്നാം ലോകയുദ്ധം എന്ന് പലരും പേരിട്ട വിപത്തിൻ്റെ കാലം. കുറേ ദിവസങ്ങളായി നാം വീട്ടിനുള്ളിലാണ്‌ . ലോകം മുഴുവൻ അടക്കിവാണ മനുഷ്യരാശിയുടെ വിധി നിർണയിക്കുന്നതാവട്ടെ മനുഷ്യൻ്റെ നഗ്നനേത്രങ്ങൾ കൊണ്ട് കാണാൻ സാധിക്കാത്ത വൈറസും.എന്നാൽ, തിരക്കേറിയ ജീവിതത്തിനിടയിൽ നമുക്ക് നഷ്ടമായ ചില നിമിഷങ്ങൾ തിരിച്ചുപിടിക്കുന്ന കാലം കൂടി യാണിത് . കുടുംബത്തോടൊപ്പം കളിച്ചും ചിരിച്ചും ചിലവഴിക്കാൻ ലഭിക്കുന്ന നിമിഷങ്ങളായും നമുക്കിതിനെ കാണാം. ഈ അവസരത്തിൽ നമ്മളോടൊപ്പം നിന്ന് പ്രവർത്തിക്കുന്ന സർക്കാരിനും നമ്മെ രക്ഷിക്കുന്ന ആരോഗ്യ പ്രവർത്തകർക്കും നമ്മെ നേർവഴി കാണിക്കുന്ന പോലീസ് കാർക്കും ഈ അവസ്ഥയും നമ്മുടെ മുഖത്ത് ചിരി വിരിയിക്കുന്ന ട്രോളർമാർക്കും നന്ദി അറിയിക്കണം

ഫർഹ സി അലി
9B ജി.എച്ച്.എസ്സ്. പേഴക്കാപ്പിള്ളി
മൂവാറ്റുപുഴ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം