ഞാനൊരു കൊറോണ
വൈറസു കുലത്തിലെ അധിപതി
ലോകനാശം ലക്ഷ്യമിട്ടെത്തിയവൻ ഞാൻ
ചൈനയിലാകെ ജീവനെടുത്തു
ലോകമാകെ നശിപ്പിക്കുവാനായി
ഒരാളിനിന്നു മറ്റൊരാളി
ലേക്കെത്തി ശീഘ്രം വ്യാപിക്കവേ
ഇന്ത്യയിലുമെത്തി ഞാൻ
അവിടെ കേരളക്കര മുഴുവൻ നശിപ്പിക്കാനൊരുങ്ങവേ
എന്റെ ശത്രുക്കളാം സോപ്പിനെയും അൽക്കഹോളിനെയും
കൂട്ട് പിടിച്ചു പ്രബുദ്ധരാം കേരള ജനത
എന്നെ നശിപ്പിക്കാനൊരുങ്ങി
ലോക്ക് ഡൌൺ നടപ്പാക്കി
എന്റെ വ്യാപനം തടയാൻ ശ്രമിച്ച്
ജനങ്ങളൊറ്റക്കെട്ടായി നിൽക്കുമ്പോൾ
പരാജയം സമ്മതിച്ചു ഞാൻ വിടവാങ്ങുന്നു
എന്നെന്നേക്കുമായി വിടചൊല്ലീടുന്നു.