DVGLPS PARAMPUZHA/വിഷുക്കണി(കവിത)/വിഷുക്കണി

Schoolwiki സംരംഭത്തിൽ നിന്ന്
20:16, 23 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- DVGLPS PARAMPUZHA (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=വിഷുക്കണി <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
വിഷുക്കണി

മരമായ മരമെല്ലാം പൂത്തുലഞ്ഞു
പൂവായ പൂവെല്ലാം കൺതുറന്നു
കൊന്നയും വാകയും കോളാമ്പിയും
കണ്ണിനു മ‍ഞ്ഞക്കണിയൊരുക്കി

പച്ചപ്പരപ്പിൻ മുകളിലായി
മുക്കുറ്റിപ്പൂക്കൾ ചിരിച്ചു നിന്നു
കണ്ണും കരളും കുളിർപ്പിക്കുവാൻ
വെളളമന്ദാരവും കാക്കപ്പൂവും

കാറ്റിൽ സുഗന്ധം പരത്തിനിന്നു
മുല്ലയും പിച്ചിയും റോസപ്പൂവും
എ‍ങ്കിലുമെൻെറ മനം നിറച്ചും
ചോര നിറമേലും ചെമ്പരത്തി.

നൈനികാദേവി
3 ദേവീവിലാസം ഗവ.എൽ.പി.സ്കൂൾ,പാറമ്പുഴ
കോട്ടയംവെസ്റ്റ് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത