വിഷുക്കണി 

| color=1 }}

വിഷുക്കണി
മരമായ മരമെല്ലാം പൂത്തുലഞ്ഞു
പൂവായ പൂവെല്ലാം കൺതുറന്നു
കൊന്നയും വാകയും കോളാമ്പിയും
കണ്ണിനു മ‍ഞ്ഞക്കണിയൊരുക്കി

 പച്ചപ്പരപ്പിൻ മുകളിലായി
 മുക്കുറ്റിപ്പൂക്കൾ ചിരിച്ചു നിന്നു
കണ്ണും കരളും കുളിർപ്പിക്കുവാൻ
വെളളമന്ദാരവും കാക്കപ്പൂവും

കാറ്റിൽ സുഗന്ധം പരത്തിനിന്നു
മുല്ലയും പിച്ചിയും റോസപ്പൂവും
എ‍ങ്കിലുമെൻെറ മനം നിറച്ചുo
ചോര നിറമേലും ചെമ്പരത്തി.

| പേര്= നൈനികാദേവി ആർ | ക്ലാസ്സ്= 3 A | പദ്ധതി= അക്ഷരവൃക്ഷം | വർഷം=2020 | സ്കൂൾ= ദേവിവിലാസം ഗവൺമെൻറ് എൽ.പി.സ്കൂൾ ,പാറമ്പുഴ,കോട്ടയം,കോട്ടയം വെസ്റ്റ് | സ്കൂൾ കോഡ്= 33250 | ഉപജില്ല= കോട്ടയം വെസ്റ്റ് | തരം= കവിത | color= 1 }}

"https://schoolwiki.in/index.php?title=DVGLPS_PARAMPUZHA/വിഷുക്കണി(കവിത)&oldid=764665" എന്ന താളിൽനിന്ന് ശേഖരിച്ചത്